ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ കുത്തക ചരക്കുകളെ രം കച്ചവടക്കാർക്കു കൊടുത്തു പകരം ഇരുമ്പു, ചെമ്പു, പഞ്ചസാര, യുദ്ധസാമാനങ്ങൾ ഇവയെ വാങ്ങിച്ചുവന്നിരുന്നു.

സാമൂതിരിയുമായുള്ള യുദ്ധം കഴിഞ്ഞു വന്നുകൂടുമ്പോൾ അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവാ -ൽ മരിക്കയാൽ, മഹാരാജാവു, -ൻ വർക്കലക്കാരനായ സുബ്ബയ്യൻ എന്നൊരു ബ്രഹ്മണനെ ആവേലയിലും മിസ്റ്റർ വേഗസ്സ് എന്നൊരു പോർട്ട്ഗീസ്കാരനെ ആയിടക്കു കൊട്ടാരം റൈട്ടർ വേലയിലും നിയമിച്ചു. രം ദളവായും തന്റെ പൂർവീകനെപ്പോലെ സമർത്ഥനായിരുന്നു. രം ദളവായുടെ ഉത്സാഹത്താൽ ആകന്നു പറവൂരിലേയും ആലങ്ങാട്ടെയും പ്രഭുക്കന്മാരുടെ സമ്മ തം മുൻപ്രസ്താവിച്ചപ്രകാരം സിദ്ധിച്ചതു.

ദളവാ രാമയ്യനാൽ ആരംഭിക്കപ്പെട്ടിരുന്ന രാജ്യസമ്പാദനത്തെയും മാത്താണ്ഡപിള്ളയാൽ ആരംഭിക്കപ്പെട്ടിരുന്ന നെടുംകോട്ട വേലയെയും പൂർത്തിയാക്കിയതു കൂടാതെ ഈ ദളവാ ഗുണകരങ്ങളായ മറ്റുപലവേലകളെയും സ്വയമായി നടത്തിച്ചു.

ഈ സന്ദഭത്തിൽ മലയാളവർഷം -ക്കു ഇംഗ്ലീഷ് വർഷം -ൽ മൈസൂരിലെ അധിപതിയായ ഹൈദരാലി മലയാളത്തിൽ പ്രവേശിച്ചു വടക്കുള്ള മിക്ക രാജ്യങ്ങളേയും സ്വാധീനപ്പെടുത്തി. ആയിടക്കു സാമൂതിരി രാരോ രാജാക്കന്മാരും പ്രഭുക്കളും തന്നോടെതൃത്തു ഉണ്ടാകുന്ന അപമാനം വിചാരിച്ചു കുഡുംബസഹിതം, കൊട്ടാരത്തിൽ തീവയ്പ്പിച്ചു പ്രാണത്യാഗം ചെയ്തു. അതിനാൽ ആ രാജ്യവും മൈസുരിലെ പ്രഭുവിനു അധീനമായി ഭവിച്ചു. ഹൈദരുടെ രം ജയങ്ങളെ കണ്ടു കൊച്ചീരാജാവു ഭയന്നു സ്വയമേവ രണ്ടു ലക്ഷം രൂപായും - ‌ഗജങ്ങളും കൊടുത്തതുകൂടാതെ താൻ അ