ൻമാറിയിരിക്കുന്നു എന്നും മേലാൽ അവരുമായി യാതൊരു വിധത്തിലും ഇടപെടുന്നതല്ലെന്നും ആയിരുന്നു.
ഈ യുദ്ധങ്ങളുടെ ഇടയിൽ ബുദ്ധിമാനായ മഹാരാജാ വിനാലും സമർത്ഥനായ മന്ത്രിവരനാലും രാജ്യത്തിന്റെ രക്ഷ ക്കായും പ്രജകളുടെ ഗുണത്തിനായും ചെയ്യപ്പെട്ടിട്ടുള്ള അ നേകം ഏർപ്പാടുകളെ ഇതിനടിയിൽ പ്രസ്താവിക്കുന്നു.
തെക്കുംകൂർ, വടക്കുംകൂർ, രം രാജ്യങ്ങളെ ജയിച്ച ശേ ഷം ഡിലനായ തിരുവിതാംകൂർ സൈന്യത്തിലെ സേ നാനായകനായി നിയമിച്ചു. അയാളുടെയും രാമയ്യൻ ദള വായുടെയും മുഖാന്തരം രാജ്യത്തിൽ പലസ്ഥലങ്ങളിൽ കോ ട്ടകൾ, കൊത്തളങ്ങൾ, കെട്ടിക്കയും പഴയകോട്ടകളെ നന്നാ ക്കിക്കയും ചെയ്തു. ആകപ്പാടെയുള്ള സൈന്യത്തിനെ താരതമ്യം പോലെ വീതിച്ചു രാജ്യരക്ഷക്കായി അവിടവിടെ താമസിപ്പിച്ചു. കച്ചവട വർദ്ധനക്കായിട്ടു പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, മാവേലിക്കര മുതലായ സ്ഥല ങ്ങളിൽ പണ്ടകശാലകൾ കെട്ടിച്ചു. അവയിൽ വിചാരിപ്പു കാരന്മാരെ നിയമിച്ചു നല്ല മുളകു, പുകയില, വെട്ടുപാ മുതലായ സാമാനങ്ങളെ സർക്കാരിൽ നിന്നും ശേഖരിച്ചിട്ടു ഒരു നിരക്ക് ഏർപ്പെടുത്തി കുട്ടികൾക്കു വിറ്റുവന്നു. രം വ ക ചരക്കുകളെ മറ്റാരും വിറ്റുകൂടാ എന്നും അങ്ങനെ വ്യാ ജമായി വിൽക്കുന്ന ചരക്കുകളെ വാങ്ങിച്ചുകൂടാ എന്നും മറ്റും കച്ചവടസംബന്ധമായി അനേകം നിബന്ധനകൾ ചെയ്തു. അനേകം ചരക്കുകൾക്കു തീരുവ നിശ്ചയിച്ച ആയ തു തീർപ്പിക്കുന്ന വകയ്ക്കായി ചവുക്കകളും ഏർപ്പെടുത്തി. ഉപ്പളങ്ങൾ, കൂടു ചന്ദ്രങ്ങൾ, പണ്ടകശാലകൾ, ഇവയെ സ്ഥാപിച്ചു. ഉപ്പിന്റെ വിലയെ വ്യവസ്ഥചെയ്തു. ഇവയെ ശരിയായി നടത്തിക്കുന്നതിനു വേണ്ടി ദളവാ സസൈന്യ യായി -വർഷകാലംവരെ സദാ സഞ്ചരിച്ചിരുന്നു. രാജ്യം