വർത്തമാനം അറിഞ്ഞും തിരുവിതാംകൂറിനെ ജയിക്കണമെന്നുള്ള തന്റെ ഉദ്യമത്തിൽനിന്നും വിരമിച്ചു. എന്നാൽ ലന്തക്കാരുടെ സൈന്യം വരുന്നതിനുമുമ്പിൽ സാമൂതിരി ഒരുവലിയ സൈന്യത്തെ കടൽമാൎഗ്ഗം പുറക്കാട്ടേക്കു അയച്ചിരുന്നു. അതിനെ രാമയ്യനും ഡിലനായും കൂടി തോല്പിച്ചു. സാമൂതിരിയുടെ പ്രയത്നങ്ങൾക്കെല്ലാം കൊച്ചീരാജാവും അനുകൂലിയായി ഇരുന്നിരിക്കയാൽ ആ രാജാവു തന്റെ ഉദ്യമത്തിൽ നിന്നും വിരമിച്ചു കൂടുമ്പോൾ മാടഭൂപതി മഹാരാജാവിൻറ അപ്രീതിയെ ശങ്കിച്ചു മുഖദാവിൽ സമാധാനം പറയുന്നതിനായി മാവേലിക്കരക്കുവന്നു. അപ്പോൾ മഹാരാജാവു അവിടെ എഴുന്നെള്ളി ഇരിക്കയായിരുന്നു. തന്റെ മന്ത്രിമാരുടെയും സ്നേഹിതന്മാരുടേയും ദുൎബോധനയാൽ തനിക്കു അബദ്ധം പറ്റിപ്പോയെന്നും അതിനെ മഹാരാജാവു ക്ഷമിക്കണമെന്നും നല്ലവാക്കു പറകയും ചെയ്തതുകൂടാതെ ആ രാജാവു ൯൩൨-ൽ നൂതനമായി ഒരു ഉടമ്പിടിയും ചെയ്തു. അതിലെ നിബന്ധനകൾ
i കൊച്ചിരാജാവു തിരുവിതാംകൂർ രാജാവുമായി ആചന്ദ്രതാരം സ്നേഹമായിരുന്നുകൊള്ളാമെന്നും,
ii തിരുവിതാംകോട്ടുകാരാൽ തന്റെ രാജ്യത്തിൽ ജയിക്കപ്പെട്ടിട്ടുള്ള ഭാഗങ്ങളെ താൻ മനസ്സോടുകൂടി വിട്ടുകൊടുത്തിരിക്കുന്നു എന്നും.
iii ആലങ്ങാടും പറവൂരും ഒഴിച്ചു തന്റെ രാജ്യത്തിനുവടക്കുള്ള ചെറിയ പ്രഭുക്കന്മാരുടെ ദേശങ്ങളിൽ തനിക്കുള്ള സകല ബാദ്ധ്യതകളെയും കഴിഞ്ഞിരിക്കുന്നു എന്നും,
iv രാജ്യഭ്രഷ്ടനായ അമ്പലപ്പുഴ, തെക്കുംകൂർ, വടക്കുംകൂർ ൟ രാജാക്കന്മാരുമായുള്ള ഇടപാടുകളിൽ നിന്നും താൻ പി