Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രത്തു വന്ന കളക്കാട് മുതലായ ദേശങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാരാജാവിനെ ഉത്സാഹിപ്പിച്ചു അവിടെനിന്നും കൊടുക്കപ്പെട്ട ൨൦൦൦- പദാതിയൊടും അത്രയും മറ്റുഭടന്മാരൊടും തിരിച്ചുചെന്നു. ആയിടക്കു പാളിഗരുടെ സൈന്യവും കുളക്കാടിനു സമീപം വന്നു ചേരുകയാൽ മുദീമിയാ അവിടെ താമസിച്ചിരുന്ന മുഫ്സ്യൂഖാന്റെ സൈന്യത്തെ തോല്പിച്ചു കളക്കാട്ടിലെ കോട്ടപിടിക്കുന്നതിനു മുമ്പിൽ മഹാരാജാവു സ്വസൈന്യത്തെ അടിയന്തിരമായി തിരുവനന്തപുരത്തു വരുത്തുകയാൽ മുദീമിയായും കൂടിപോന്നു. ഇവിടെത്തെ ആവശ്യം കഴിഞ്ഞശേഷം അവൻ വീണ്ടും യുവരാജാവിനെ ഒന്നിച്ചു സസൈന്യനയെി ചെന്നു കളക്കാട്ടിലെ കോട്ടയേയുംസ്വാധീനപ്പെടുത്തി. ഇപ്രകാരം തിരുത്തിതാംകോട്ടേക്കു പുനശ്ച കുളക്കാടു മുതലായ ദേശങ്ങളുടെ ആധിപത്യം ലഭിച്ചു.

൯൩൦-ൽ സാമൂതാരി കൊച്ചീരാജ്യത്തെ ആക്രമിച്ചു അവിടത്തെ വകയായ ആലങ്ങാട്, പറവൂർ മുതലായ പ്രദേശങ്ങളെ കൈവശപ്പെടുത്തി. ൟവിധം സാമൂതിരിക്ക് ജയം ലഭിച്ചു കൂടുമ്പൊൾ രാജ്യവിഹീനരാക്കി ചെയ്യപ്പെട്ട രാജാക്കന്മാരും പ്രഭുക്കളും തിരുവിതാംകൂർ മഹാരാജാവിൻെറ അഹങ്കാരത്തെ ശമിപ്പിക്കുന്നതിനു അപേക്ഷിച്ചു. അദ്ദേഹം സമ്മതിച്ചു. സഹായാൎത്ഥം ലന്തക്കാരെ വിളിച്ചു. ൟ സഹായത്തിനു പ്രതിഫലമായി അവർക്കു ആണ്ടുതോറും ൨൦൦൦ കണ്ടി നല്ലമുളകു കൊടുക്കാമെന്നു പറഞ്ഞു. എന്നിട്ടും അവർ അനുസരിച്ചില്ലാ എന്നുമാത്രമല്ലാ മഹാരാജാവിനു ൟ വിവരങ്ങളെ പറ്റി എഴുത്തും അയച്ചു. മഹാരാജാവും സാമൂതിരിയുടെ ആക്രമത്തെ നിരോധിക്കുന്നതിനു യത്നങ്ങൾ ചെയ്യുന്ന സമയം ലന്തക്കാർക്കു ബറ്റേവിയായിൽ നിന്നും കൂടുതൽ സൈന്യം വന്നുചേൎന്നു. അനന്തരം സാമൂതിരി ൟ രണ്ടു സൈന്യങ്ങളെയും ജയിക്കുന്നതു അശക്യമെന്നു വിചാരിച്ചു് സ്വരാജ്യത്തെ ഹൈദർ ആക്രമിക്കാൻ യത്നിക്കുന്നു എന്നുള്ള