Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേലി ൟ രാജ്യങ്ങളെ ഭരിക്കുന്നതിനായി നിയമിക്കപ്പെട്ടു. ഈ ആൾ നബാബിനു അധിനൻ എന്നുഭാവിച്ചു എന്നുവരികിലും സ്വതന്ത്രമായി ദേശങ്ങളേയും മറ്റും എഴുതികൊടുക്കയും ഓരോസമ്മാനങ്ങൾ നൾകയും ചെയ്തുവന്നിരുന്നു. മഹാരാജാവു ൟയാളുടെ സ്വഭാവം അറിഞ്ഞു രാമയ്യൻ ദളവായെ തിരുനെൽവേലിക്കു പറഞ്ഞയച്ചു. മുദീമിയാ ദളവായുടെ അപേക്ഷപ്രകാരം വള്ളിയൂർ ഉൾപ്പടെ കളക്കാടു മുതൽ ക്യാകുമാരി വരെ ൨൦ മയിൽ ദൂരസ്ഥലം തക്കതായ പ്രതിഫലം പറ്റി തിരുവിതാംകോട്ടേക്കു എഴുതി കൊടുത്തു. ദളവാ ആ സ്ഥലത്തിന്റെ രക്ഷക്കായി ഒരു സൈന്യത്തെ അവിടെ താമസിപ്പിച്ചും വച്ചു തിരിച്ചുപോന്നു.

മുദിമിയായുടെ അക്രമം സഹിയാതെ നവാബായ മഹമ്മതാലി ൯൩൦-ൽ അയാൾക്കു പകരം മുഫ്സ്യൂഖാൻ എന്നൊരു ആളിനെ നിയമിച്ചു. യാളോടുകൂടി ഒരു വലിയ സൈന്യത്തേയും അയച്ചു. നബാബിന്റെ അപേക്ഷ അനുസരിച്ചു ഇംഗ്ലീഷ്കാരും കൎണ്ണൽഹിരന്റെ വരുതിയിൽ അയാളുടെസഹായാൎത്ഥം ഒരു വലിയ സൈന്യത്തെ അയച്ചു ൨൦൦൦- ഏതദ്ദേശിയ ഭടന്മാരും ൫൦൦ യൂറോപ്യന്മാരും ഉള്ള ഇംഗ്ലീഷ് സൈന്യവും നബാബിന്റെ സൈന്യവും കൂടെ യോജിച്ച വേഗം മധുരയെ സ്വാധീനപ്പെടുത്തി. അവർ തിരുനെൽവേലിയിൽ എത്തിയ വിവരം കളക്കാട്ടിൽ താമസിച്ചിരുന്ന തിരുവിതാംകൂർ സൈന്യം അറിഞ്ഞു ഭീതരായി സ്ഥലംവിട്ടു തോവായിൽ വന്നുചേൎന്നു അതിനാൽ കളക്കാട്ടു മുതലായ സ്ഥലങ്ങൾ യുദ്ധം കൂടാതെ മുഫ്സ്യൂഖാനു അധിനമായി ഭവിച്ചു. അനന്തരം ഇംഗ്ലീഷ് സൈന്യം തിരിച്ചുപോയി.

ഉടൻ ആ സൈന്യം പോകുന്നതുവരെ അടങ്ങിയപാൎത്തിരുന്ന മുദിമിയാ പുലിത്തേവർ എന്നു പ്രസിദ്ധപ്പെട്ട പാളിഗിരിനെ ആശ്രയിച്ചു മുഫ്സ്യുഖാനുമായി പിണങ്ങന്നതിനു വേണ്ടയത്നങ്ങൾ ചെയ്തു. ആയാൾ തിരുവനന്തപു