Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരുത്തുന്നതിനായിട്ടു മഹാരാജാവു രാമയ്യനെ അയച്ചു. ദളവാ തന്റെ സാമൎത്ഥ്യം ആ വിഷയത്തിൽ ഫലപ്രദമായി തീരുകയില്ലെന്നുകണ്ടു മഹാരാജാവിനെ അത്രടം എഴുന്നള്ളന്നതിനു അപേക്ഷിച്ചു. മഹാരാജാവിന്റെ സന്ദൎശനമാത്രത്താൽ ജനങ്ങൾ സമാധാനപ്പെട്ട കലഹത്തിൽ നിന്നും വിരമിച്ചു. എന്നുവരികിലും വീണ്ടും അതിനു സംഗതി വരാതെ ഇരിക്കണമെന്നുകരുതി തിരുമനസ്സുകൊണ്ടു മൈസൂരിലെ രാജാവായ ഹൈദരാലിയോടു സഹായത്തിനു അപേക്ഷിച്ചു. . ആ പരമദുഷ്ടന്റെ നാമധേയ ശ്രവണമാത്രത്താൽ അവിടെയുള്ള ജനങ്ങൾ അത്യന്തം വിനീതരായി ഭവിക്കയും അവർ ഉപരി ലഹളക്ക് ആരംഭിക്കയില്ലെന്നു മഹാരാജാവിനു വിശ്വാസം ജനിക്കയും ചെയ്കയാൽ അയാളെ അവിടുന്നു വിളിച്ചുവരുത്തിയില്ല. ഇതുകൂടാതെയും മഹാരാജാവിനു അയാളെ വരുത്തുന്നതു അത്ര വെടിപ്പുള്ളതല്ലെന്നു ദ്വിതീയാലോചനയിൽ തോന്നുകയുംചെയ്തു.

ഹൈദർ മഹാരാജാവിന്റെ പ്രഥമക്ഷണനത്തെ സന്തോഷത്തോടു സ്വീകരിച്ചിരുന്നു. രണ്ടാമതു എഴുത്തു ചെല്ലായ്കയാൽ താൻ പട്ടാള സഹിതം ഒരുങ്ങിയിരിക്കുന്നു എന്നും എപ്പോൾ തിരിക്കണമെന്നും എഴുതി ചോദിച്ചതിനു ലഹളക്ക് അമൎച്ചവരികയാൽ തൽക്കാലം സഹായം ആവമില്ലെന്നു കല്പിച്ചു മറുപടി അയച്ചു.

ഇതു അയാളുമായുള്ള വിരോധത്തിനു ബീജാവാപം ആയിതീൎന്നു.

മഹാരാജാവു തിരുവിതാംകൂറിന്റെ വടക്കു ഭാഗങ്ങളിൽ യുദ്ധൊദ്യുക്തനായി താമസിക്കയാൽ ദക്ഷിണഭാഗത്തുള്ള വള്ളിയൂർ കളക്കാട്, മുതലായുള്ള ദേശങ്ങളെ നബാബിന്റെ ആളുകൾ സ്വരാജ്യത്തോടു ചേൎത്തു അനുഭവിച്ചുവന്നിരുന്നു. ഈ സന്ദഭത്തിൽ ൦൨൯-ൽ മുദീമിയാ എന്നൊരു പട്ടാണി കണ്ണാടക ദേശത്തിലെ നബാബിനാൽ മധുര, തിരുനെൽ