ച്ചീരാജാവിന്റെ കുഡുംബനാമാസ്പദമായ മാടത്തിൻകര കൊട്ടാരത്തിനെ അനായാസേന കൈവശമാക്കുകയും ചെയ്തു. അതുകൊണ്ടു ലന്തഗവൎണ്ണർ തങ്ങളുടെ ദേശങ്ങൾ കൊച്ചിയിൽ നിന്നും രണ്ടുമയിൽ തെക്കോട്ടു ഉണ്ടെന്നും ആ അതൃത്തികളെ ലംഘിക്കാതെ ഇരിക്കണമെന്നും അപേക്ഷിച്ചു മഹാരാജാവിനു ഒരു എഴുത്തയക്കയാൽ അവരുടെ ദേശങ്ങളെമാത്രം ഒഴിച്ചു കൊച്ചീരാജ്യത്തിന്റെ ഭാഗമായ കരപ്പുറം മുഴുവനും രാമയ്യൻ സ്വാധീനപ്പെടുത്തി. അതു വയ്ക്കത്തിനു പടിഞ്ഞാറു വേമ്പനാട്ടു കായലിനും സമുദ്രത്തിനും മദ്ധ്യേ ആൎയ്യാടുമുതൽ അരൂക്കുറ്റി വരെയും ഉള്ള സ്ഥലമാകുന്നു. തിരുവിതാംകോട്ടിൽ നിന്നും കൊച്ചിയിലെ വകയായ മറ്റുദേശങ്ങളെ ആക്രമിക്കുന്നതിനുമുമ്പിൽ അവർ സമാധാനത്തിനു അപേക്ഷിച്ചു. അതു ദളവായ്ക്കു നല്ലസമ്മതമല്ലായിരുന്നു എങ്കിലും മഹാരാജാവിന്റെ ശാന്തസ്വഭാവം ഹേതുവായിട്ടു അതിനെ അനുവദിച്ചു. അതിനെപ്പറ്റി ൯൩൨-ൽ ഉണ്ടായ ഉടമ്പടിയിൽ i കൊച്ചിയിൽ നിന്നും തിരുവിതാംകോട്ടെ ശത്രുക്കൾക്കു മേലാൽ സഹായിക്കയും അവരുമായി യാതൊരു എൎപ്പാടുകളും ചെയ്കയും ഇല്ലെന്നും. ii അവിടത്തേക്കു കപ്പം കൊടുത്തുവന്ന വടക്കുംകൂർ മുതലായ ദേശങ്ങളിൽ തിരുവിതാംകോട്ടിൽ നിന്നും ജയിച്ചിട്ടുള്ള സ്ഥലങ്ങൾ മഹാരാജാവിനു അധീനങ്ങളായിരുന്നുകൊള്ളട്ടെ എന്നും iii രാജ്യഭ്രഷ്ടനായ ചെമ്പകശ്ശേരിരാജാവു തൃശ്ശിവപ്പേരൂർ പാൎത്തുകൊള്ളട്ടെ എന്നും സമ്മതിച്ചതുകൂടാതെ കൊച്ചീരാജാവു . അദ്ദേഹവുമായി യാതൊരു ഏൎപ്പാടും ചെയ്യരുതെന്നും കൂടിയുണ്ടായിരുന്നു.
ആയിടക്ക് ൯൨൯-ൽ അവൻ ൽ അമ്പലപ്പുഴെ, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ മുതലായ സ്ഥലങ്ങളിലെ ജനങ്ങൾ ആ ദേശങ്ങളിലെ രാജാക്കന്മാരുടെയും സാമുതിരിയുടെയും പ്രേരണയാൽ കലഹത്തിനു ആരംഭിച്ചു. അതിനെ അമൎച്ച