Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്യത്തോടു ആറംമുളക്കയച്ചു. ആരാജാവു ബ്രാഹ്മണരെ തിരുവിതാംകോട്ടുകാർ ഉപദ്രവിക്കയില്ലെന്നു വിചാരിച്ചു തന്റെ ആശ്രിതന്മാരായ ചില തെലുംകു ബ്രാഹ്മണരെ സൈന്യത്തിന്റെ നേരെ അയച്ചു. രാമയ്യൻ, അവരുടെ പ്രവൃത്തി അധമാണെന്നും മൎയ്യാദക്കു ഒഴിഞ്ഞുകൊള്ളണമെന്നും തന്റെ ഗുണദോഷവാക്കുകളെ സ്വീകരിക്കാതെ അവർ അക്രമങ്ങൾ ആരംഭിക്കയാൽ, ഡിലനായോടു ദാക്ഷിണ്യം കൂടാതെ യുദ്ധം ചെയ്യുന്നതിനു പറഞ്ഞു. അത് അനുസരിച്ച സൈന്യം എതൃത്തു ചെന്നപ്പോൾ ബ്രാഹ്മണരും രാജാവും ഓടിക്കളഞ്ഞു. ൟ വിധം യുദ്ധം കൂടാതെ തെക്കുംകൂർ രാജ്യം ൯൩൦-ൽ ഇവിടത്തെ അധീനമായി ഭവിച്ചു. ആരാജധാനിയിൽ നിന്നും അനേകം ആഭരണങ്ങളും യുദ്ധസാമാനങ്ങളും മറ്റും തിരുവിതാംകോട്ടുകാൎക്കു ലബ്ധമായി.

ഇതിനപ്പുറം വടക്കുംകൂർ രാജ്യം ആയിരുന്നു. ഇതു മൂവാറ്റുപുഴ ആറുവരെയും വ്യാപിച്ചിരുന്നു. അവിടത്തെ രാജാവു തിരുവിതാംകോട്ടിലെ വൎദ്ധിച്ചുവരുന്ന ശക്തിയെ ശക്തിയെ കണ്ടു ഭയന്നു കോഴിക്കോട്ടേക്കു ഓടിപ്പോയി. ഉടനെ രാമയ്യൻ അതും സ്വാധീനപ്പെടുത്തി. ആയിടക്കു തന്നെ കോട്ടയം രാജാവും ഡച്ചുകാരേയും മറ്റും സഹായിച്ച കാരണത്താൽ യുവരാജാവിനാൽ സൈന്യസമേതം എതൃക്കപ്പെടുകയും യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. ആ ദേശവും തിരുവിതാംകൂറിനോടു ചേൎക്കപ്പെട്ടു.

പിന്നീടു, അതിനപ്പുറം ഉള്ള ഓരോ പ്രഭുക്കന്മാരുടെ ദേശങ്ങളും ക്രമേണ കൈവശമായി. ൟവിധം മഹാരാജാവു പറവൂർ, ആലങ്ങാടു് എന്ന രണ്ടു സ്ഥലങ്ങളെയും ഒഴിച്ചു ഇടവാമുതൽ പെരിയാറുംവരെയുള്ള ദേശങ്ങളെ സ്വല്പകാലംകൊണ്ടു ജയിച്ചു സ്വാധീനപ്പെടുത്തി. ൟ രണ്ടുമണ്ട