ൎക്കു തോലി ഉണ്ടായി. ഇതുകണ്ടു ദളവായുടെകൂടി ഉണ്ടായിരുന്ന നായർ സൈന്യം ചില അജ്ഞാനങ്ങൾനിമിത്തം പിൻമാറുകയാൽ ഡിലനായി വരുന്നതുവരെ രാമയ്യൻ യുദ്ധം നിറുത്തിയിരുന്നു. അയാൾ വന്ന ശേഷമുള്ള കരുപ്രയോഗത്താൽ ചെമ്പകശ്ശേരി സൈന്യത്തിനു വളരെ നാശം ഭവിച്ചു. തന്മൂലം മാത്തുപ്പണിക്കരും തെക്കേടത്തു ഭട്ടതിരിയും സ്വരാജാവിനോടു സമാധാനത്തിനു അപേക്ഷിക്കുന്നതാണു നന്ന് എന്നു ഉപദേശിച്ചു. എന്നാൽ അദ്ദേഹം അതിനെ സ്വീകരിച്ചില്ലാ. അതിനാൽ ദളവാ വീണ്ടും യുദ്ധം ആരംഭിച്ചു ശത്രുസൈന്യത്തെ തോല്പിച്ചതിനു പുറമ രാജധാനിയിൽ പ്രവേശിച്ചു. ചതുരംഗ ലോലുപനായ രാജാവിനെ പിടിച്ചു ബന്തോവനായി തിരുവനന്തപുരത്തേക്കു അയച്ചു. ൟ വിധം ചെമ്പകശ്ശേരിരാജ്യം ൯൨൯ -ൽ സ്വാധീനപ്പെട്ടു. മാത്തുപ്പണിക്കരും തെക്കേടത്തു ഭട്ടതിരിയും ചെയ്ത സഹായത്തിനായി അവൎക്കു രാജധാനിയിൽ ഉണ്ടായിരുന്ന സകല പദവികളും അനുഭവങ്ങളും ഇവിടെനിന്നും കൊടുത്തു. അവയെ ആ വംശക്കാർ അദ്യാപി അനുഭവിച്ചുവരുന്നു.
ഇവി അടുത്തപോലെ തെക്കുംകൂർ രാജ്യം പിടിക്കണമെന്നായിരുന്നു ആലോചന ഇതിൽ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഈ മണ്ടപത്തും വാതിൽകളും ഉൾപ്പെട്ടിരുന്നു. ഇവിടത്തെരാജാവ് കായംകുളം, ചെമ്പകശ്ശേരി ൟ രാജാക്കന്മാൎക്കു സഹായിച്ചതു കൂടാതെ തന്നെയ ഭയന്നു മഹാരാജാവിനെ ശരണം പ്രാപിച്ചിരുന്ന അവിടത്തെ ഇളയ രാജാവിനെ സ്വമാതാവു, ആസന്ന മൃത്യുവായിരിക്കുന്നു എന്നും കാണുന്നതിനു ആഗ്രഹിക്കുന്നു എന്നും അതിനാൽ ഉടൻ അയക്കണമെന്നും മഹാരാജാവിനു വ്യാജമായി ഒരു എഴുത്തു അയച്ചുവരുത്തി അദ്ദേഹത്തിനെ കൊല്ലിക്കയും പാമ്പുകടിച്ചു മരിച്ചു എന്ന ഒരു കിംവദന്തി ഉണ്ടാക്കുകയും ചെയ്തു. മഹാരാജാവു ൟ പരമാം അറിഞ്ഞ ഉടൻതന്നെ രാമയ്യനെ സൈ