- xv മഹാരാജാവ് ഒരുസ്ഥിരമായ നിരക്കിൽ പ്രകാരം ആണ്ടുതോറും ലന്തക്കാൎക്കു അപ്പോൾ ഉള്ളതും മേലാൽ സ്വാധീനപ്പെടുന്നതും ആയ ദേശങ്ങളിൽ നിന്നും ഇത്ര മുളകവീതം കൊടുക്കണമെന്നും ആയിരുന്നു.
ഈ ഉടമ്പടി നടന്നസമയം തങ്ങളുടെ പൂൎവ്വമിത്രമായ കൊച്ചീരാജാവിന്റെ രക്ഷയെക്കുറിച്ചു ഒരു ഉറപ്പുവാങ്ങുന്നതിനു ലന്തക്കാർ ശ്രമിച്ചു. എന്നാൽ കൊച്ചിയിൽ നിന്നും വിരോധത്തിനു ഇടവരുത്തിയില്ലെങ്കിൽ ആ രാജാവുമായി രഞ്ജിച്ചിരുന്നു കൊള്ളാമെന്നുള്ള ഒരു അനുവാദം മാത്രമെ തിരുവിതാംകോട്ടിൽ നിന്നും അവർൎക്കു വാങ്ങിക്കാൻ കഴിഞ്ഞൊള്ളു.
വംശിനികളായ മഹാരാജാവിന്റെ ഭാഗിനേയികൾ പ്രസവിക്കായ്കയാൽ ദത്തെടുക്കേണ്ടതു ആവശ്യകമായിതീൎന്നു, അതിനായി കോലസ്വരൂപത്തിൽ പുതിയപള്ളി കോവിലകത്തുള്ള രണ്ടുതമ്പുരാട്ടിമാരെ മാന്നാത്ത് വരുത്തി കുറെക്കാലം പാൎപ്പിച്ചതിൻെറ ശേഷം അവരെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. ൯൨൩-മാണ്ടിൽ രാജകുഡുംബത്തിലേക്കു ക്രമപ്രകാരം ദത്തെടുത്തു. ആ ആണ്ടുതന്നെ ദത്തെടുത്ത തമ്പുരാട്ടിമാരിൽ ഒരാളുടെ പള്ളിക്കെട്ടു ആററങ്ങൽവെച്ചു നടത്തി.
അനന്തരം മഹാരാജാവ് കായംകുളം രാജാവിനെ സഹായിച്ച കാരണത്താൽ, രാമയ്യൻ ദളവായ ഒരുവലിയ സൈന്യത്തോടുകൂടി ചെമ്പകശ്ശേരി രാജാവിൻെറ നേൎക്ക് യുദ്ധത്തിനു അയച്ചു. ൟ വൎത്തമാനം അറിഞ്ഞു ആ രാജാവ് തൻെറ സേനാധിപതിയായ മാത്തുപ്പണിക്കരെ യുദ്ധശീലം ഉള്ളതായ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു. അവർ തോട്ടപ്പള്ളിയിൽ വച്ചു രാമയ്യൻ ദളവായെ എതൃത്തു വിഷലിപ്തങ്ങളായ അസ്ത്രങ്ങൾ പ്രയോഗിക്കയാൽ തിരുവിതാംകോട്ടുകാ