ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- v അനദേശീയന്മാരുടെ ആക്രമം ഉണ്ടായാൽ ലന്തക്കാർ സ്ഥലമാൎഗ്ഗമായും ജലമാമായും തിരുവിതാംകോട്ടുകാൎക്കു കഴിയുന്ന സഹായം ചെയ്യണം.
- vi ലന്തക്കാർ തിരുവിതാംകോട്ടെ ശത്രുക്കൾക്കും അഭയദാനം ചെയ്കയോ സഹായിക്കയോ ചെയ്യരുതു.
- vii രണ്ടുപക്ഷത്തിൽനിന്നും വിട്ടു ഒളിച്ചുപോകുന്ന ആളുകളെ പരസ്പരം പിടിച്ചു ഏൾപ്പിക്കണം.
- viii മഹാരാജാവു തന്റെ രാജ്യത്തിൽ വന്നു താമസിക്കുന്ന ലന്തക്കാൎക്കു വേണ്ടരക്ഷകൾ ചെയ്യണം.::
- ix മഹാരാജാവ് തിരുവിതാംകോട്ടു തീരത്തിൽ അടിഞ്ഞുപോകുന്ന ലന്തവക കപ്പലിലെ ആളുകളേയും സാമാനങ്ങളേയും അവരെ ഏൾപ്പിക്കണം.
- x മഹാരാജാവ് സ്വപ്രജകളും ലന്തക്കാരും കച്ചവട സംബന്ധമായി ചെയ്യുന്ന സകല ഉടമ്പികളേയും ശരിയായി നടത്തിച്ചുകൊടുക്കണം.
- xi മഹാരാജാവ് ലന്തക്കാരുടെ ചരക്കുകൾക്കു ക്രമത്തിലധികമായി തീരുവ ഏൎപ്പെടുത്തരുതു.
- xii ലന്തക്കാർ മലയാളത്തിലെ മറ്റു രാജാക്കന്മാരൊടും വിശിഷ്യ മഹാരാജാവിന്റെ വിരോധികളോടും യാതൊരു ഏൎപ്പാടും ചെയ്യരുതു.
- xiii ലന്തക്കാർ ആണ്ടുതോറും മഹാരാജാവിനു ലാഭം കൂടാതെ ൧൨൦൦൦-രൂപായ്ക്കു യുദ്ധസാമാനങ്ങൾ കൊടുക്കണം