Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ് തൽക്ഷണം രാജ്യം ഉപേക്ഷിച്ച് വടക്കു ഓടിക്കളഞ്ഞു. അതിനാൽ ആരാജ്യം ൯൨൧ -ൽ തിരുവിതാംകൂറിനോടു ചേൎക്കപ്പെട്ടു. അവിടത്തെ റിക്കാഡുകൾ ശോധനചെയ്തതിൽ ചില എഴുത്തുകളും ചെമ്പകശ്ശേരി രാജാവിന്റെ പേരു കൊത്തിട്ടുള്ള ചിലവാളുകളും കാണപ്പെട്ടു.

മാന്നാത്തിലെ ഉടമ്പടി കഴിഞ്ഞ ഉടൻതന്നെ ലന്തക്കാർ തിരുവിതാംകൂറുമായി ഉടമ്പടി ചെയ്യാൻ യത്നിച്ചു എങ്കിലും ആ ഉടമ്പടി ൯൨൯-മാണ്ടു ചിങ്ങമാസം ൩൹ ആകുന്നു നടന്നത്. ഇതിലേക്കുള്ള കാരണം i ഡച്ചു ഗവർണൎക്ക് ബെറൈവിയാ ഗവർമെൻറിൽ നിന്നും അനുവാദം വരുന്നതിനു ൬ സംവത്സരം വരെവെണ്ടിവന്നു. ii മഹാരാജാവിന് അനുവദിക്കുന്നതിനു മനസ്സുണ്ടായിരുന്നതിൽ അധികംതങ്ങൾക്കു ഗുണകരമായ വിധത്തിൽ ഉടമ്പടി ചെയ്യണമെന്ന് ലന്തക്കാൎക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. ൟതൎക്കങ്ങളാൽ ൧൨ - വൎഷംവരെ താമസപ്പെട്ടു എങ്കിലും ഒടുവിൽ ഇരുകക്ഷികൾക്കും തൃപ്തികരമാകുംവണ്ണം അത് ഡച്ചു ഗവർണരായ സിക്യുൻസിമായിനാൽ ൧൭൫൩-ാം വൎഷം ആഗസ്റ്റമാസം ൧൫ാ൹ മാവെലിക്കര വെച്ച് നടത്തപ്പെട്ടു. അതിലെ മുഖ്യ നിബന്ധനകൾ.

I ഇരുകക്ഷികളും തമ്മിൽ സ്നെഹമായിരിക്കണം.
ii തിരുവിതാംകൊടു സംസ്ഥാനത്തിൽ അന്യയൂറോപ്യന്മാൎക്ക് ഒരുസ്ഥിതിക്കു അവകാശം കൊടുക്കരുതു.
iii ലന്തക്കാർ ഇംഗ്ലീഷ്|കാൎക്ക് ഇടവായിലും, വിഴിഞ്ഞത്തും, അഞ്ചുതെങ്ങിലും ഉള്ള കച്ചവടസ്ഥലങ്ങളിൽ യാതൊരുപദ്രവവും ചെയ്യരുതു.
iv മഹാരാജാവ്, ഇംഗ്ലീഷ്കാർൎക്കു അപ്പോൾ ഉള്ളതിലും അധികം സ്വാതന്ത്ര്യം കൊടുക്കരുതു.