ii ആരാജാവ് തിരുവിതാംകോട്ടെ അധീനത്തിൽ ഇരുന്നുകൊള്ളണമെന്നും.
iii ആണ്ടിൽ ഒരു ആനയും ൧൦൦൦ രൂപായും വീതം ഇവിടത്തെക്കു കപ്പം കൊടുക്കണമെന്നും,
iv തിരുവിതാംകൊട്ടെ ശത്രുക്കളെ സ്വന്തം ശത്രുക്കളെ പൊലെ വിചാരിക്കണമെന്നും ആയിരുന്നു.
ൟ ഉടമ്പടി ൯൧൭-ൽ മാന്നാത്തുവെച്ച് ഉണ്ടായതാകുന്നു. ഇതിൻെറ ശെഷം കൊല്ലം രാജാവ് ഡച്ചുകാരുടെ സഹായത്തോടുകൂടി കലഹത്തിനു ആരംഭിച്ചു. ഉടൻ മഹാരാജാവ് സൈന്യം അയച്ച അദ്ദേഹത്തെ തോല്പിക്കയും ആ രാജ്യത്തെ ൯൧൭-ൽ തിരുവിതാംകൂറിനോടു ചേൎക്കയും ചെയ്തു.
ൟ യുദ്ധങ്ങൾ കഴിഞ്ഞശെഷം ഡച്ചുകാൎക്ക് ഭയം ഉണ്ടായിത്തുടങ്ങി. മേലാൽ തിരുവിതാംകൂറുമായുള്ള വിരോധം അനേകം ദോഷങ്ങൾക്കു കാരണമായിഭവിക്കുമെന്ന വിചാരിച്ച് ഡച്ച് കാർ സാമാധാന തല്പരരായിതീൎന്നു. ആ അഭിപ്രായത്തെ സ്വയം വെളിയിൽ വിടുന്നതിനു സംശയിച്ചിരുന്ന സമയം രാമയ്യൻ ദളവാ തിരുവിതാംകൊട്ടുകാർ ലന്തക്കാരുമായി യുദ്ധം ചെയ്യുന്നതിനു തയ്യാറായിരിക്കുന്ന എന്നും മഹാരാജാവിന്റെ ഇഷ്ടാനുസാരേണ ഉടമ്പടി ചെയ്യുന്നപക്ഷം അതിനും വിരോധം ഇല്ലെന്നും കായംകുളം രാജാവ് മുഖെന ലന്തക്കാരെ ഗ്രഹിപ്പിച്ചു. ഇതു കെട്ടപ്പോൾ അവൎക്കു വളരെ ആനന്ദം ഉണ്ടായി.
ൟ ഇടക്കു മാന്നാത്തിലെ ഉടമ്പടിപ്രകാരം കായംകുളം രാജാവു ൯൧൭ - വരെ കപ്പം കൊടുക്കായ്കയാൽ രാമയ്യൻ ദളവാ കപ്പം വസൂലാക്കുന്നതിനായി അവിടെ ചെന്നു. രാജാ