Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേശത്തെ ആ രാജ്ഞിക്ക് വിട്ടുകൊടുത്തില്ലെങ്കിൽ ലന്തക്കാർ തിരുവിതാംകൂറിനെ ആക്രമിക്കുമെന്നു അറിയിച്ചു. അങ്ങനെ ചെയ്യുന്നതിൽ വിരോധമില്ലെന്നും എന്നാൽ അതിൽ ജയത്തെ പ്രാപിക്കുന്നതു പ്രയാസമാണെന്നും ഒരുസമയം അവർ ജയിക്കുന്നതായാലും നിൎബാധമായി താമസിക്കുന്നതിനു തിരുവിതാംകൂറിൽ ധാരാളം കാടുകൾ ഉണ്ടെന്നും കല്പിച്ചതിനു അവൎക്കു എഴുന്നെള്ളുന്ന സ്ഥലങ്ങളിലെല്ലാം ചെല്ലാവുന്നതാണെന്നു അയാൾ അറിയിച്ചു. അതിനു അവിടുന്നു ആ സമയും വള്ളങ്ങളേയും മുക്കുവന്മാരേയും കൊണ്ടു യൂറോപ്പ് ഖണ്ഡത്തെ ആക്രമിക്കുന്നതായിരിക്കുമെന്നും നിന്ദാഭാവമായി പറഞ്ഞു പിരിഞ്ഞു.

ഈ ഗവർണരുടെ ഏതാദൃശമായ നടപടികൾക്കു കാരണം യുദ്ധത്തിനു ഒരു ഹേതു ഉണ്ടാക്കണമെന്നല്ലാതെ മറെറാന്നും അല്ലായിരുന്നു. തന്നിമിത്തം അയാൾ ഇതിനെ ഒരു കാരണമാക്കി യുദ്ധത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്തതോടുകൂടി സിലോണിലേക്കു പട്ടാളം അയക്കുന്നതിനും എഴുതി അയച്ചു.

൯൧൬-ൽ ഇളയ സ്വരൂപത്തിലെ രാജ്ഞിയെ അയാൾ രാജ്യാധിപത്യത്തിനു നിയമിച്ചു. ൟ ഉപകാരത്തിനു പ്രതിഫലമായി ആ രാജ്ഞി അയാൾക്കു കുറെദേശം വിട്ടുകൊടുത്തു.

തൽക്ഷണം മഹാരാജാവു, തൻെറ സൈന്യത്തിനെ അയച്ച ഡച്ചുകാരുടേയും രാജ്ഞിയുടേയും സൈന്യങ്ങളെ തോല്പിക്കയും അവരിൽ ആനേകം ആളുകളെ വധിക്കയും ചെയ്തതുകണ്ടു രാജ്ഞിയും സൈന്യങ്ങളും കാന്ദിശീകന്മാരായി. ഇപ്രകാരം ആ രാജ്യത്തെ വീണ്ടും കൈവശപ്പെടുത്തിയശേഷം തിരുവിതാംകൂറിലെ സൈന്യം കായംകുളത്തെ ആക്രമിച്ചു.