ന്ദേശത്തിന് മറുപടിയായി തിരുമനസ്സുകൊണ്ടു ഡച്ചുകമ്പനിക്കാരുടെ കച്ചവടസംബന്ധമല്ലാത്ത ഇതര കാൎയ്യങ്ങളിൽ അയാൾ അനാവശ്യമായി പ്രവേശിക്കേണ്ട എന്നും അവിടുന്നു അവരുടെ കച്ചവടവൎദ്ധനക്കു കഴിയുന്ന സഹായം ചെയ്തു വരുമ്പോൾ ൟവിധം പറഞ്ഞയച്ചതിനെപറ്റി വ്യസനിക്കുന്നു എന്നും മററും കല്പിച്ചു. ഇത് അയാൾക്കു തീരെ രസിച്ചില്ലാ എന്നു മാത്രവുമല്ലാ അവരുടെനേൎക്കുചെയ്യപ്പെട്ട അപമാനമാണെന്നും അതിനെ വിചാരിച്ചു.
- ആയിടക്കു ൯൧൧-ാമാണ്ടിൽ റാണി മഹാരാജാവ് മകയിരം നാളിൽ ഒരു പുത്രനെ പ്രസവിച്ചു.
ൟ സന്ദൎഭത്തിൽ ആറുമുഖംപിള്ളദളവായും പകരം നിയമിക്കപ്പെട്ട താണുപിള്ളയും മരിക്കയാൽ കായംകുളത്തിലുണ്ടായ ജയത്തിന്റെ ശേഷം ദ്വതീയ മന്ത്രിസ്ഥാനം വഹിച്ചിരുന്ന രാമയ്യൻ ൧൯൧൨-ൽ ദളവായായി നിയമിക്കപ്പെട്ടു. ഉടൻ കായംകുളവുമായുള്ള യുദ്ധത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്തുതുടങ്ങി.
൯൧൪-ൽ കൊച്ചിയിൽ ഡച്ചുവരായിവന്ന വാൻ ഇഹ്മാഫ് ൟ വർത്തമാനങ്ങൾ അറിഞ്ഞു ഏതദ്ദേശീയരാജാക്കന്മാരുടെ, ശക്തിയെ ന്യൂനാധികഭാവം കൂടാതെ സമീകരിക്കേണ്ടതു തങ്ങളുടെ കച്ചവടത്തിനും ഗുണാഭിവൃദ്ധിക്കും ആവശ്യമെന്നുകണ്ടു ൟയാളും തന്റെ പൂൎവീകനെപ്പോലെ രാജസന്നിധിയിൽ അതെ കാൎയ്യത്തിനായി ആദ്യം രണ്ടു ആളുകളെ പറഞ്ഞയച്ചു. പൂൎവോക്തപ്രകാരമായ തിരുമനസ്സിലെ മറുപടികൊണ്ട് കുപിതനായി ൯൧൫-ൽ ഇളയടസ്വരൂപത്തെ ആരാജ്ഞിക്കു വിട്ടുകൊടുക്കുന്നതിനായി അയാൾ ഒരു എഴുത്തയച്ചു. അതും ഫലമില്ലെന്നു കാണുകയാൽ താൻ തന്നെ നേരിട്ടുചെന്നു തന്റെ അപേക്ഷപ്രകാരം ആ
- പാച്ചുമൂത്തതിന്റെ ചരിത്രം