ഈ സമയം ഇവിടത്തെ ബന്ധുവും ഇളയിടസ്വരൂപത്തിലെ ഒടുവിലത്തെ രാജാവും ആയ വീരകേരളവർമ്മ നാടു നീങ്ങുകയും അവകാശികളായി ഒരു സ്ത്രീ അല്ലാതെ മററാരും ഇല്ലാതിരിക്കയും ചെയ്കയാൽ മഹാരാജാവു ദുർബുദ്ധിയായ അവിടത്തെ മന്ത്രിയെ മാറ്റി പകരം യോഗ്യനായ ഒരാളിനെ നിയമിച്ചതും അല്ലാതെ ൮൦൮-ൽ ആ രാജ്യത്തെ തിരുവിതാകോടിനോടു ചേൎക്കയും ചെയ്തു. അവരുടെ മനസ്സുപോലെ തിരുവനന്തപുരത്തിലൊ കൊട്ടാരക്കരയിലാ തമസിക്കുന്നതിനും ആ രാജ്ഞിയോടു പറഞ്ഞു. ഇളയിടസ്വരൂപം എന്നതിൽ നെടുമങ്ങാടു, പത്തനാപുരം, കൊട്ടാരക്കര, ൟ മണ്ടപത്തുംവാതൽകളും ചെങ്കോട്ട, ക്ലാങ്കാടു, കൎക്കുടി, ൟ മണിയങ്ങളും വള്ളിയൂർ ദേശവും അടങ്ങിയിരുന്നു.
ഈ ഇടക്ക് ൮൦൮-ൽ കൊല്ലത്തെ രാജാവു മരിച്ചുകൂടുമ്പോൾ കായംകുളവുമായുള്ള സംബന്ധം ൮൦൬-ലെ ഉടമ്പടിയാൽ ദുർബലപ്പെടുത്തപ്പെട്ടിരുന്നു എങ്കിലും അതിനെ വിചാരിക്കാതെ കായംകുളം രാജാവു ദേശിങ്ങനാടിനെ സ്വദേശത്തോടുകൂടി ചേൎത്തു. ഇതു അനീതിയാണെന്നു രാജാവു പറഞ്ഞതിനെ അദ്ദേഹം തീരെ ഗണിച്ചില്ലാ. കൊച്ചീക്കാരുടേയും ലന്തക്കാരുടേയും സഹായത്താൽ ആ രാജാവു യുദ്ധത്തിനു വേണ്ട യത്നങ്ങൾ ചെയ്തു. ലന്ത ഗവൎണ്ണരായ എ-മെററൻ തിരുവിതാംകൂറിലെ വൎദ്ധിച്ചുവരുന്ന ശക്തി കണ്ടു അസൂയയോടു കൂടി അതിനെ കുറയ്ക്കുന്നിനു അവസരത്തെ പ്രതീക്ഷിച്ചിരുന്നു. അതിനാൽ ഇതുനല്ല അവസരമാണെന്നുകരുതി ഇളയിടസ്വരൂപത്തിലെ രാജ്ഞി ശരിയായി രാജ്യഭാരം ചെയ്യുന്നില്ലാ എന്നുള്ള ഭാവവും നടിച്ചു അതിനെ തിരുവിതാംകൂറിനോടു ചേൎത്തതു അനീതിയാകയാൽ അതിനെ തിരിയെ രാജ്ഞിയെ ഏൾപ്പിക്കണമെന്നും കായംകളവുമായി യുദ്ധത്തിനു പോകരുതെന്നും മഹാരാജാവിനോട് അറിയിക്കുന്നതിനായി ഒരു ദൂതനെആയച്ചു. അയാളുടെ സ