Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്നാണ്ടവസാനത്തിൽ സർവ്വേയും സെറ്റിൽമെൻറും ആരംഭിച്ചു. അതിലേക്കായി ബ്രിട്ടീഷിൽ നിന്നും അതിൽ പരിചയമുള്ള ചില ഉദ്യോഗസ്ഥന്മാരെ വരുത്തി നിയമിക്കയും എത്രയും മുഖ്യമായ സെറ്റിൽമെന്റ് വേലയെ ശരിയായി നടത്തുന്ന തിനു സ്വദേശിയും വിശ്വാസിയും ബാല്യമാരംഭ്യ പലജീവന ങ്ങളിലിരുന്ന രംരാജ്യത്തിലെ നടപടികളിൽ നല്ല പരിചയവുമുള്ള ശങ്കരസുബ്ബയ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ആയിടക്കു മഹാരാജാവു പുതുവൽ അന്യംനിൽപ്പു നിറുത്തൽ മുതലായ റവന്യു വിഷയങ്ങളിൽ പല നിബന്ധനകൾ നടപ്പുവരുത്തി.

അനന്തരം -മാൺറ്റു മകരമാസത്തിൽ മഹാരാജാവു സേതുസ്നാനാർത്ഥമ്രാമേശ്വരത്തെഴുന്നെള്ളി. സ്നാനാദികൾ കഴിഞ്ഞു മീനമാസത്തിൽ തിര്യ്യെ എഴുന്നെള്ളി.

-മാണ്ടിൽ പുകയിലയുടെ തീരുവയും -മാണ്ടിൽ ഉപ്പിന്റെ വിലയും കുറവുചെയ്യപ്പെടുകയാലും ക ണ്ടെഴുത്തു സംബന്ധമായി തൽക്കാലം ചിലവു അധികപ്പെ ടുകാലും ബ്രിട്ടീഷ് രീതി അനുസരിച്ചു ആയാണ്ട് ഇടവമാ സത്തിൽ സ്റ്റാമ്പ് റിഗുലേഷൻ നടപ്പുവരുത്തി. അതു മുത ലെടുപ്പിനു ഒരു മുഖ്യ ഇനമായി ഭവിച്ചു.

ആമാസത്തിൽ ചീഫ് ജസ്റ്റീസ് രാമചന്ദ്രൻ ജീവനം രാജികൊടുക്കയാൽ പകരം ബ്രിട്ടീഷിൽ സബ് ജഡ്ജിയായിരുന്ന കൃഷ്ണ സ്വാമിറാവിനെ വരുത്തി ആ രോഗത്തിൽ നിയമിച്ചു.

-ആം വർഷം മേമാസം മിസ്റ്റർ ഹാനിങ്ങ് ടൻ അ വധിക്കു പോകയാൽ -ആം വർഷം ഫെബ്രുവരി മാസം മിസ്റ്റർ ലോഗനും അനന്തരം ആഗസ്റ്റ് മാസത്തിൽ മിർഹാനിങ്ങ് ടൻ അവധികഴിഞ്ഞു ഹാജരാകുന്നതുവരെ മിനർ ബാർല്ലോവും ആക്ടിങ്ങ് റസിഡന്റായി കാർയ്യം വി ചാരിച്ചിരുന്നു.

ആസമയം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വർദ്ധന