Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കായി ഗുണകരങ്ങളായ അനേകം നവീന എർപ്പാടുകൾ ചെയ്തു വിണ്ടും ബുക്കുകമ്മറ്റി ഏർപ്പെടുത്തി. തിരുവനന്തപുരത്തും കോട്ടാറും രണ്ടു നാർമ്മൽ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. ഏവംവിധങ്ങളായ ഏപ്പാടുകളാൽ പ്രാഥമിക വിദ്യാഭാസം വളരെ ഉൽകൃഷ്ടത്തെ പ്രാപിച്ചുവരുന്നു, ആസന്ദർഭത്തിലാകുന്ന കാളേജിൽ പ്രകൃതിശാസ്ത്രം, രസവാദശാസ്ത്രം, മുതലായ വിഷയങ്ങൾകൂടി പഠിപ്പിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്യപ്പെട്ടതു്.

ഏകദേശം രം ആണ്ടിന്റെ അവസാനത്തിൽ രാജധാനിയായ തിരുവനന്തപുരത്തിൽ വച്ചു സകല സാധനങ്ങളുടെയും കാഴ്ച നടത്തപ്പെട്ടു. അത്ര വിശേഷമായ ഒരു കാഴ്ച അതിനുമുമ്പിൽ രം രാജ്യത്തിൽ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. രാജ്യത്തിലെ സകല ഉല്പന്നങ്ങളും വിശേഷമായ കരകൌശലവേലകളും പ്രദർശിപ്പിക്കപ്പെട്ടതുകൂടാതെ ഇതരദേശങ്ങളിൽ നിന്നും പലമാതിരി മനോഹരമായ സാധനങ്ങളും മറ്റും ആസമയം ഹാജരാക്കപ്പെട്ടിരുന്നു. അതു ഏതദ്ദേശവാസികളായ ജനങ്ങളുടെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനു ഒരു മുഖ്യകാരണമായി തീർന്നു.

-മാണ്ടു മേടമാസത്തിൽ മഹാരാജാവു തുലാപുരുഷദാനം നടത്തി.

സ്വല്പ്മായ രം അവർഷത്തിനിടയിൽ, മഹാരാജാവു മുൻവിവരിക്കപ്പെട്ടവ കൂടാതെ നൂതനമായി അനേകം ചട്ടങ്ങൾ നടപ്പുവരുത്തുകയും പലവസ്തുക്കളുടെ കോറ്റുമതി തീരുവ നിർത്തൽ ചെയും റവന്യുസംബന്ധമായി മറ്റു അനേകം എർപ്പാടുകൾ ചെയ്യുകയും മദ്രാസിൽ നിന്നും മിസ്തർ മീഡ്, എന്നൊരു ഇഞ്ചിനീരിനെ വരുത്തി ആലോചിച്ചു അയാളുടെ അഭിപ്രായപ്രകാരം നാഞ്ചിനാട്ടിൽ കൃഷിക്കു ഉപയുക്തങ്ങളായ അനേകം വേലകൾ നടത്തിക്കയും പട്ടാളം, തുറുപ്പു, ഇവയെ പരിഷ്കരിക്കയും പുറമെയുള്ള വേലകൾക്കു അ