ഈ കൃഷ്ണരായർ തനിക്കു ദിവാൻ ഉദ്യോഗം ലഭിക്ക ണമെന്നുള്ള ആഗ്രഹത്താൽ ക്രമേണ ക്രിത്രിമിച്ചു തുടങ്ങി അതിനു അനുകൂലമായി ഒരു കാരണവും ഭവിച്ചു. എന്തെന്നാൽ മിസ്റ്റർ കല്ലനു ശ്രോത്രേന്ദ്രിയത്തിനു അല്പം ന്യൂനത ഉണ്ടായിരുന്നതിനാൽ അയാളുമായി സംസാരിക്കുന്നതു സ്വല്പം ഉച്ചസ്വരത്തിൽ വേണ്ടിയിരുന്നു. അതു മഹാരാജാവിൻ്റെ ശരീരസ്ഥിതിക്കു യോജിക്കായ്ക കാരണം അയാളുമായി നേരിട്ടുള്ള സംഭാഷണം കുറഞ്ഞുതുടങ്ങി. കൃഷ്ണരായർ ദൂതനായും ഭവിച്ചു.
ഇദ്ദേഹം സമയം നോക്കി റസിഡന്റിനോടു അയാ ളെക്കുറിച്ചു മഹാരാജാവിനു തീരെ ബഹുമാനമില്ലെന്നും റസിഡൻ്റുമായുള്ള അധിക സംസർഗ്ഗത്തെ കുറക്കണമെന്നു സുബ്ബരായർ ദുർബോധനചെയ്തിരിക്കുന്നു എന്നും ദിവാൻ പറയു ന്നതുപോലെ അവിടുന്നു അനുസരിക്കുമെന്നും അതിനു ദൃഷ്ടാന്തം മഹാജാവിന്റെ നടപടികൾ തന്നെയാണെന്നും പറഞ്ഞു ധരിപ്പിച്ചു. ഇപ്രകാരം ജനറൽ കല്ലന്റെ മനസ്സിൽ വൈരത്തെ അംകുരിപ്പിച്ചു. അതുമുതൽ റസിഡൻ്റു തന്റെ വിരോധത്തെ നടപടികളാൽ പ്രകാശിപ്പിച്ചു. ക്രമേണ ഗവർമ്മേൻ്റു സംബന്ധമായ സകല നടപടികളി ലും നേരിട്ടു ഇടപെട്ടു മുഖ്യമായ ജീവനങ്ങൾക്കു ആൾ നി യമിക്കുന്നതും മാറ്റുന്നതും കൂടി രേഖാമൂലമായ തന്റെ പ്ര ത്യേക അനുവാദം കൂടാതെ പാടില്ലെന്നു നിഷ്പക്ഷമായി ഏർപ്പാടുചെയ്തു. ഈ സ്ഥിതിയിൽ മഹാരാജാവിന്റെയും ദിവാൻ്റെയും അധികാരങ്ങൾ അപഹരിക്കപ്പെട്ടു. ഇതുകൂടാതെയും വിരോധം ഉത്ഭവിച്ചകാലം മുതൽ ഇവിടത്തെ രാജ്യഭരണത്തെപ്പറ്റി റസിഡൻ്റു മദ്രാസ് ഗവർമ്മേൻ്റിലും ദോഷമായി കൂടെക്കൂടെ റിപ്പോർട്ടുചെയ്തു.