ൽ മരിച്ചുപോയ മുൻസിപ്പ് ശങ്കരപ്പിള്ളയുടെ അച്ഛനും ജ്യോതിശ്ശാസ്ത്രത്തിൽ പ്രസിദ്ധപ്പെട്ടവനുമായ ശങ്കരജ്യോസ്യർ എന്ന ആൾ ഇവിടെ വരികയാൽ അയാൾ അപ്പീൽക്കോർട്ടിൽ .... ജഡ്ജിയായി നിയമിച്ചു. ഈ സന്ദർഭത്തിൽ മദ്രാസിൽ നിന്നും വീരാസ്വാമി നായിഡു എന്നഗൃഹസ്ഥൻ ഇവിടെ വന്നു മുഖം കാണിച്ചു കല്പനപ്രകാരം താമസിച്ചിരുന്നു. അയാളെ താമസിയാതെ അപ്പീൽകോർട്ട് ....ജഡ്ജിയായി നിയമിച്ചു. ഈ വീരാസ്വാമി നായിഡു അശ്വലക്ഷണജ്ഞനായിരുന്നതിനാൽ അയാൾക്കു ലായത്തിലെ കാര്യവിചാരം കൊടുത്തു.
വിശേഷദിവസങ്ങളിൽ കല്പിച്ചു എഴുന്നെള്ളിവരുന്ന രഥം തീർപ്പിച്ചതുകൂടാതെ പുത്തൻ മാളിക, രംഗവിലാസം മുതലായ കെട്ടിടങ്ങളും കെട്ടിച്ചു. .... മാണ്ടിൻ്റെ ആരംഭത്തിൽ ജനറൽ കല്ലൻ റസിഡൻ്റായി വന്ന സമയം മദ്രാസിൽ താമസിച്ചിരുന്ന കൃഷ്ണരായരെന്ന ഒരു തെലുംകു ബ്രാഹ്മണനെയും അയാൾ കൂടെ കൊണ്ടുവന്നു. അദ്ദേഹത്തിനു ഇംഗ്ലീഷ് ഭാഷയിൽ സ്വല്പം പരിചയം മാത്രം ഉണ്ടായിരുന്നു എങ്കിലും നല്ല ബുദ്ധിമാനും എഴുത്തുകാരനും ആയിരുന്നു. മഹാരാജാവുമായുണ്ടായ പ്രഥമ സംഭാഷണത്താൽ തന്നെ ഈ റസിഡൻ്റിനു അവിടത്തെ വാഗ്വൈഭവത്തേയും ബുദ്ധിയേയും വിദ്യാനൈപുണ്യത്തെയും പറ്റി വളരെ സ ന്തോഷം ഉണ്ടായി. റസിഡന്റിന്റെ പ്രീത്യർത്ഥം തിരുമനസ്സുകൊണ്ടു ഹജൂരിൽ ... രൂപാ ശമ്പളത്തിൽ ഡിപ്ടി പേഷ്കാർ എന്നുള്ള ഒരു നൂതന ഉദ്യോഗം സൃഷ്ടിച്ചു ദേവസ്വം ബ്രഹ്മസ്വം കാര്യവിചാരത്തോടുകൂടി കൃഷ്ണരായരെ അതിൽ നിയമിച്ചു.