തിരുമനസ്സുകൊണ്ട് ബാല്യമായിരുന്നിട്ടും സ്വമാതുലനിലുണ്ടായിരുന്ന ന്യൂനതകളെയും ഉമ്മിണിത്തമ്പി ദിവാന്റെ സ്വകാര്യപരതയോടുള്ള നടപടികളെയും തന്നിമിത്തം ജനിച്ചിട്ടുള്ള കുഴപ്പങ്ങളെയും അറിയുകയാൽ ആ വക ദോഷങ്ങളെ നിവാരണം ചെയ്യുന്നതിനും സ്വാഭിപ്രായസാദ്ധ്യത്തിനും ആയിട്ട് രാജ്യഭരണത്തെ സമർത്ഥനായ ഒരു മന്ത്രിയുടെ പക്കൽ ഏൾപ്പിക്കണമെന്ന് നിശ്ചയിച്ചു.ഈ ഉദ്ദേശത്തോടുകൂടി രാജ്ഞി പ്രഥമമായി ദിവാൻ ഉമ്മിണിത്തമ്പിയെ ജീവനത്തിൽ നിന്നും മാറ്റി പകരം ആ ജോലി കൂടെ നോക്കണമെന്നും മിസ്റ്റർ മൺഡ്രോവിനോടു അപേക്ഷിച്ചു. രാജ്ഞിയുടെ ബുദ്ധി വിശേഷത്തെയും ഗുണങ്ങളെയും കൊണ്ട് സന്തുഷ്ട ചിത്തനായിരുന്ന അയാൾ രാജ്യത്തെ പരിഷ്കരിച്ചു നല്ല സ്ഥിതിയിൽ കൊണ്ടുവരണമെന്നുള്ള താല്പര്യത്തോടുകൂടി ആ അപേക്ഷയെ സ്വീകരിച്ചു. ഈ വിധം ഈ രാജ്ഞി ക്ഷയോൻമുഖവും കമ്പനിക്കാരുടെ അധീനതയിൽ ആവുന്ന സ്ഥിതിയിലും ആയിരുന്ന തന്റെ രാജ്യത്തെ രക്ഷിച്ചു. ഈ നവീന ദിവാൻ ഉമ്മിണിത്തമ്പിയുടെ അനീതിയായ നടപടികളാൽ സംഭവിച്ചിട്ടുള്ള കുഴപ്പങ്ങളെ തീർക്കുന്നതിനായി യത്നിച്ചതിൽ പ്രഥമതാ സർക്കാർ ജീവനക്കാരുടെ അക്രമങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി താൻ തോവാള മുതൽ പറവൂർ വരെ സർക്കീട്ടു സഞ്ചരിച്ചു കാണുന്ന വീഴ്ചകൾക്കു വേലുത്തമ്പിയപ്പോലെ ദേഹദണ്ഡ ശിക്ഷ ഏർപ്പെടുത്തുകയും ആ ശിക്ഷ പരസ്യമായി നടത്തുകയും ചെയ്തിരുന്നു. ഈ വിധം ഒരു കൊല്ലം കൊണ്ടു സർക്കാർ ജീവനക്കാരുടെ അക്രമങ്ങളെ ആസകലം അമർച്ച വരുത്തി എങ്കിലും ശിക്ഷിക്കപ്പെട്ടവർ ആരെയും ജീവന വിരോധം ചെ
താൾ:തിരുവിതാംകൂർചരിത്രം.pdf/165
ദൃശ്യരൂപം