Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്തില്ലാ. അവരിൽ അനേകർ പിൻകാലങ്ങളിൽ ഉന്നത സ്ഥിതിയെ പ്രാപിച്ചു. ഈയിടക്കു മാറിപ്പോയ ഉമ്മിണിത്തമ്പി ദിവാൻ തന്നെ അപായപ്പെടുത്തുവാൻ ആലോചിക്കുന്നതിനായി അറിഞ്ഞു അയാളെ തടവുകാരനായി ചെങ്കൽപട്ടിൽ അയച്ചു. അനന്തരം മിസ്റ്റർ മൺഡ്രൊ രാജഭരണത്തിനു അത്യാവശ്യമായ ചട്ടങ്ങൾ ഇല്ലാതിരുന്നതിനാൽ നാട്ടുകാരുടെ ആലോചനയും കൂടി ധർമ്മശാസ്ത്രത്തേയും കീഴ്നടപ്പിനെയും ആ സമയം കമ്പനിക്കാരുടെ രാജ്യത്തിൽ നടപ്പായിരുന്ന റൂൾസുകളെയും അനുസരിച്ചു ക്രിമിനാൽ സിവിൽ ഈ ജീവനക്കാരുടെ ഉപയോഗത്തിനായി ഒരു ചട്ടം ഉണ്ടാക്കി അക്കാലത്തെ വഴക്കു പ്രകാരം അതിനു ചട്ടവരിയോല എന്ന പേരും കല്പിച്ചു. അത്... മാണ്ടു ചിങ്ങം മാസം...നു കല്പന പ്രകാരം പരസ്യമാക്കപ്പെട്ടു. അതിൽ... വകുപ്പുകൾ ഒണ്ടു. അതിൽ പ്രകാരം ഈ രാജ്യത്തു ആദ്യമായി നീതിന്യായ കോടതികളും ഒരു അപ്പീൽ കോർട്ടും ഏർപ്പെടുത്തപ്പെട്ടു. അവയിൽ അപ്പീൽ കോർട്ടും ഒരു കീഴ്കോർട്ടും തിരുവനന്തപുരത്തും മറ്റു നാലു കോടതികളും പത്മനാഭപുരം, മാവേലിക്കര, വൈക്കം, ആലങ്ങാടു ഈ സ്ഥലങ്ങളിലും ആയിരുന്നു. അപ്പീൽ കോർട്ടിലെ ഒന്നാം ജഡ്ജി ദിവാനായിരുന്നു ക്രിമിനാൽ സിവിൽ ഈ വക കേസുകളിലുള്ള നടപടികളെയും ജഡ്ജിമാരുടെ അധികാരങ്ങളേയും വ്യക്തമായി അതിൽ വിവരിച്ചിരുന്നു സർക്കാർ ജീവനക്കാരുടെ മേൽ ഉണ്ടാകുന്ന കുറ്റങ്ങളെ വിചാരണ കഴിച്ചു തീർച്ച ചെയ്യുന്നതിനായി ഹജൂർ കോർട്ട് എന്ന നാമധേയത്തോടുകൂടി വേറൊരു കോർട്ടും ഏർപ്പെടുത്തി. കാര്യക്കാർ എന്ന് വിളിക്കപ്പെട്ടു വന്നിരുന്ന മണ്ടപ