Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ദ്രതാരം നിലനിറുത്തുന്നതാണു.മഹാരാജാവിന്റെ സിംഹാസനാരോഹണകാലത്തിൽ ദ്രവ്യത്തിനു അത്ര തന്നെ ദൗർലഭ്യം ഇല്ലാതിരുന്നതിനാൽ തിരുമനസ്സുകൊണ്ട് ആയിടക്കു തന്നെ പത്മഗർഭം, തുലാപുരുഷദാനം എന്ന രണ്ടു അടിയന്തരങ്ങളും നടത്തിയിരുന്നു.

പത്താം അധ്യായം
ലക്ഷ്മി റാണി ആയില്യം തിരുനാൾ

ആ സമയം രാജകുടുംബത്തിൽ പുരുഷസന്തതികൾ ഇല്ലാതിരുന്നതിനാലും പെൺവഴി രാജാക്കന്മാരുടെ കൂറ്റും വകയിൽ മാതുലനായ ഒരു രാജാവു അവകാശിയാണെന്ന് അനാവശ്യമായി തർക്കിക്കയാലും ഈ രാജ്ഞി റസിഡന്റിനു എഴുതി അയച്ചു അയാളെ തന്റെ കൊട്ടാരത്തിൽ വരുത്തി ഈ രാജവംശത്തിൽ ജീവനോടെ ആരെങ്കിലും ഒരാൾ ഇരിക്കുന്ന കാലം അന്യ വംശജനായ ഒരു രാജാവിനെ രാജ്യഭാരം ഏൾപ്പിക്കുന്നതിന് തനിക്കു മനസ്സില്ലെന്നു അയാളോടു മുഖദാവിൽ കല്പിക്കയാൽ ഗുണകാരിയായ മൺഡ്രൊ തിരുമനസ്സിലെ അഭിപ്രായപ്രകാരം നടത്തിച്ചു കൊടുത്തു അതിനാൽ ..വയസ്സു പ്രായമുള്ള റാണി ലക്ഷ്മിഭായി ....മാണ്ടു തുലാ മാസത്തിൽ മദ്രാസ് ഗവർമ്മേന്റിന്റെയും ഹാണറെബൾ കോർട്ട് ഓഫ് ഡയറക്ടർസ്സ്കളുടെയും സമ്മതപ്രകാരം പ്രകാരം സിംഹാസനാരോഹണം ചെയ്തു. ദുസ്തർക്കങ്ങൾ പറഞ്ഞു ക്രിത്രിമിച്ചിരുന്ന ആ രാജാവി