Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അയാളുടെ നേർക്കു ചെയ്യപ്പെടുന്ന ദ്രോഹ കൃത്യങ്ങൾ കമ്പനിക്കാരുടെ വിരോധത്തിനു കാരണമായിഭവിക്കുമെന്നും മഹാരാജാവിനും ആ യുവരാജാവിനു ഇളയ രാജാവ് എന്ന സ്ഥാനത്തിനുള്ള ബാദ്ധ്യതകളെ വിചാരണ ചെയ്യുന്നതിനു റസിഡന്റിനും എഴുതി വന്നു.അതിനെപ്പറ്റി വിചാരണ കഴിച്ചതിൽ രാജ്ഞികളുടെയും മറ്റും മൊഴികളാൽ ആ രാജാവിനു ആ സ്ഥാനത്തിനു യാതൊരു അവകാശവും ഇല്ലെന്നു തീർച്ചപ്പെട്ടുവെങ്കിലും മഹാരാജാവു സ്നേഹം കൊണ്ടു അദ്ദേഹത്തിന് ഇവിടെ തന്നെ താമസിപ്പിച്ചു. ഈ അവസരത്തിൽ ... മാണ്ടു കർണ്ണൽ മക്കാളി വേല വിട്ടു പോകയും പകരം കർണ്ണൽ മണ്ഡ്രൊ റസിഡന്റായി നിയമിക്കപ്പെടുകയും ചെയ്തു. ഈ ഉദ്യോഗസ്ഥൻ രാജ്യ കാര്യങ്ങളെക്രമപ്പെടുത്തി ദിവാൻ ഉമ്മിണിത്തമ്പിയെ വഴിമാർഗ്ഗം പഠിപ്പിക്കുന്നതിനു കഴിയുന്നതും ശ്രമിച്ചു എങ്കിലും ആയതു ഫലപ്പെട്ടില്ലാ. റസിഡന്റു രാജ്യ കാര്യങ്ങളിൽ നേരിട്ടു പ്രവേശിക്കണമെന്ന് സ്ഥിതിയോളം ആയപ്പോൾ... മാണ്ടു തുലാമാസം...നു രാത്രി മഹാരാജാവ് നാടു നീങ്ങുകയാൽ അവരുടെ പ്രവേശനത്തിനു സംഗതി വന്നില്ലാ. ഈ രാജ്യഭാരകാലത്ത് വേലുത്തമ്പി ദളവായുടെ സ്വതന്ത്രാധികാരവും പ്രമാണികളും ബുദ്ധിശാലികളും ഉപകാരികളും ആയിരുന്ന പല ഉദ്യോഗസ്ഥന്മാരുടെ വധവും അല്ലാതെ ഉപയുക്തമായ യാതൊരു സംഭവവും ഇല്ലെന്നു തന്നെ പറയാം. എങ്കിലും ബ്രിട്ടീഷ് ഗവർമ്മേന്റുമായി നടത്തപ്പെട്ട നവീന ഉടമ്പടി അവിടുത്തെ പേരിനെ