അതിനു റസിഡന്റും ആദ്യം അനുകൂലിയായിരുന്നു എങ്കിലും പിന്നീടു അതു ബഹുകാലമായി നടത്തപ്പെട്ടുവരുന്ന അടിയന്തിരം എന്നു വിചാരിച്ചു അയാൾ അതിനെ വിരോധിച്ചില്ലാ. ഏവം വിധങ്ങളായ ദിവാന്റെ ക്രിത്രിമങ്ങളെ അറിഞ്ഞു കല്പിച്ച അയാളെ മാറ്റണമെന്ന് അഭിപ്രായപ്പെട്ടതിനെ റസിഡൻറ് സമ്മതിച്ചില്ലാ എന്നു മാത്രമല്ലാ പറഞ്ഞുവരുത്തിയ പദാതി സൈന്യത്തിനെ ഇവിടെ സ്ഥിരമായി താമസിപ്പിച്ചു. മാവേലിക്കര രാജവംശക്കാരനും ഇവിടെ നിന്നും ദത്തെടുക്കപ്പെട്ടിരുന്ന രാജ്ഞികളുടെ സമീപ ബന്ധവുമായ ഒരു രാജാവു ബാല്യകാലം മുതൽ ഇവിടെ പാർത്തു വരികയും ഈ രാജകുഡുംബത്തിൽ അപ്പോൾ പുരുഷന്മാരായി വേറെ അവകാശികൾ ഇല്ലാതിരിക്കയും ചെയ്കയാൽ മഹാരാജാവും ജനങ്ങളും അദ്ദേഹത്തിന് ഇളയ രാജാവായി വിചാരിച്ചു വന്നിരുന്നു. ഈ രാജാവ് വേലുത്തമ്പി ദിവാനു സഹായിയായിരുന്നു എന്നും കൊട്ടാരത്തിൽ ഓരോ ക്രിത്രിമങ്ങൾ പ്രവർത്തിക്കുന്നു എന്നും അതിനാൽ ആ രാജാവിനെ മാവേലിക്കരയിലൊ ആലപ്പുഴയിലൊ അയക്കണമെന്നും ഉമ്മിണിത്തമ്പിദിവാൻ പറഞ്ഞതിനെ മഹാരാജാവു അനുസരിച്ചില്ലാ. എന്നാൽ ആ രാജാവു ഉമ്മിണിത്തമ്പിയെ അപായപ്പെടുത്തുവാൻ യത്നിക്കയാൽ അയാൾ അതിനെപ്പറ്റി മദ്രാസ് ഗവർമ്മേന്റിനു എഴുതി അയച്ചു ഇന്ത്യ ഗവർമ്മേൻറിൽ നിന്നും ഈ വർത്തമാനം അറിഞ്ഞു ദിവാനെ രക്ഷിക്കുന്നതിന് അവർ ബാദ്ധ്യപ്പെട്ടിരിക്കുന്നു എന്നും അതിനാൽ
താൾ:തിരുവിതാംകൂർചരിത്രം.pdf/161
ദൃശ്യരൂപം