Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നെ താൻ മുൻപത്തെ പ്രതിജ്ഞ മൂലം നിവൃത്തിച്ചിരിക്കുന്നു എന്നും അതിലേക്കുള്ള ഹേതു ഒരുകാലത്തും സംഭവിക്കാതിരിക്കണമെന്നുള്ള കരുതലോടുകൂടിയാകുന്ന രാജ്യത്തിന്റെയും പ്രജകളുടെയും ക്ഷേമത്തിനായി ബ്രിട്ടീഷ് ഗവർമ്മേന്റുകാരാൽ അതാതുസമയം കൊടുക്കപ്പെടുന്ന ഉപദേശങ്ങളെ മഹാരാജാവു ആദരപൂർവം അംഗീകരിക്കണമെന്നു ഉടമ്പടിയിൽ പ്രസ്താപിച്ചിട്ടുള്ളതെന്നും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന മന്ത്രിമാരെ എല്ലാം മഹാരാജാവും താനുമായി വലിയതുറ തുറമുഖത്തു എറിയുന്നതാണെന്നും മഹാരാജാക്കന്മാർ തന്നെ ആവിധം നടത്തുന്നതായാൽ ഉള്ള ഭവിഷ്യത്തു സ്പഷ്ടമാകകൊണ്ടു താൻ അതിനെ പ്രസ്താവിക്കുന്നതല്ലെന്നും മറ്റം കഠിനമായി എഴുതിയിരുന്നു.

ഈവിധം ദളവായും എഴുതി അയച്ചിരുന്നിട്ടും കടിശ്ശിഖയിൽ സ്വല്പമെങ്കിലും തീർക്കായ്കയാൽ അയാളുടെ സമാധാനം മേലാൽ സ്വീകരിക്കുന്നതല്ലെന്നും അയാൾ വളരെ അപമാനകരമായ വാക്കുകൾ കാണുകയാൽ നിന്ദ അനുഭവിച്ച ഉദ്യോഗം ഭരിക്കുന്നതിനെക്കാൾ താൻ വേല ഉപേക്ഷിച്ചുകളയാമെന്നും അയാൾ റസിഡണ്ടായിരിക്കുന്ന കാലത്തോളം തനിക്കു ജീവനം ആവശ്യമില്ലെന്നും വേലുതമ്പി കുപിതനായി റസിഡണ്ടിനു എഴുതി അയക്കമൂലം ദിവാനു നല്ലസുഖമില്ലെന്നും അതിനാൽ രാജകാര്യം നോക്കുന്നതിനു അശക്തനായി ഭവിച്ചിരിക്കുന്നു എന്നും തന്നിമിത്തം വേലയിൽനിന്നു വിടുർത്തിത്തരണമെന്നു തന്നോടു അപേക്ഷിച്ചിരിക്കുന്നു എന്നും അങ്ങനെ ചെയ്യാത്ത പക്ഷം അതു മഹാരാജാവിനു ദോഷത്തിനു സംഗതിയാകുമെന്നും മിസ്റ്റർ മക്കാളി ഗവേർമ്മേന്റിനു എഴുതി അയച്ചു.

ഈ വിവരം ദിവാൻ അറിഞ്ഞു തന്നെ തലയിൽനിന്നും