Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും ഉടമ്പടി പ്രകാരം ശരിയായി നടക്കണമെന്നും അയാൾ മറുപടി അയക്കയാൽ ആ വിവരം പോലും മഹാരാജാവിനെ അറിയിച്ചില്ലാ.

മിസ്റ്റർ മക്കാളി ഈയ്യിടെ ദളവായും അയച്ച ഒരു എഴുത്തിൽ മഹാരാജാവിനു രം ഉടമ്പടിയിൽ അത്ര തൃപ്തിയില്ലെന്നു ആദ്യമായി അറികയാൽ അതിനെപ്പറ്റി താൻ അതിശയിക്കുന്നു എന്നും കാണിച്ചിരുന്നു.

സുബ്ബയ്യനും മിസ്റ്റർ വേഗസ്സും മഹാരാജാവിന്റെ മനോഭാവത്തെ പറഞ്ഞതിനാലായിരിക്കണം രംവിധം അ യാൾ എഴുതി അയപ്പാൻ ഇടവന്നതു.

പണത്തിന്റെ ബുദ്ധിമുട്ടിനാൽ കപ്പത്തിൽ കുടിശ്ശിഖ ഉണ്ടായിരുന്നതിനെ ദളവായുടെ അപേക്ഷപ്രകാരം കപ്പം കുറവുചെയ്തു കൊടുക്കാത്തതിനാൽ അയാളുടെ മനഃപൂർവമായ ഉപേക്ഷകൊണ്ടു സംഭവിക്കയും തെറ്റായി ധരിച്ചു റസിഡന്റു അതിനെ കൊടുത്തുതീർക്കാൻ നിർബന്ധിക്കയും തന്നിമിത്തം അവർ തമ്മിൽ രസക്ഷയം അംകരിക്കയും ചെയ്തു.

-ആം വർഷം ഫെബ്രവരി മാസം -നു വിവരങ്ങളെപ്പറ്റി സ്ഥാനാപതി സുബ്ബയ്യനു മിസ്ത്ർ മക്കാളി അ യച്ച എഴുത്തിൽ താൻ ദിവസേന ജനങ്ങൾ ഓരോന്നു പറഞ്ഞു കേൾക്കുന്നതിനെ അപ്രകാരം പ്രവൃത്തിച്ചുകാണു ന്നതുവരെ വിശ്വസിക്കുന്നതല്ലെന്നും ഉടമ്പടിയിൽ യാതൊ രു ഭേദഗതിയും ചെയ്യുന്നതല്ലെന്നും അതിങ്കൽ മഹാരാജാ വിനും സന്തതികൾക്കും വിശ്വാസത്തിനും ഓർമ്മക്കുമായി താൻ ഒരു മോതിരം കൊടുത്തിട്ടുണ്ടെന്നും രാജ്യത്തിനെ കമ്പനി ക്കാർ അപഹരിക്കും എന്നുള്ള മഹാരാജാവിന്റെ സംശയത്തി