Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തെത്തി മഹാരാജാവിനോടും ഉദ്യോഗസ്ഥന്മാരോടും ൟ നൂതനഉടമ്പടിയുടെ ഗുണങ്ങളെ വ്യക്തമായി വിവരിച്ചതു കൂടാതെ യാതൊരു സ്വഗുണോദ്ദേശ്യവും തനിക്കില്ലായിരുന്നു എന്നു കഴിയുന്നതും കാരണസഹിതം പറഞ്ഞു എങ്കിലും അവരുടെ ദുരഭിപ്രായം മാറിയില്ലാ.

ഈ പരമാൎത്ഥം അറിയാതെ മിസ്തർ മക്കാളി ഉടമ്പടി ഏൾപ്പിച്ചതിനെപ്പറ്റിയുള്ള റിപ്പോട്ടിൽ ആയതു മഹാരാജാവിനും പ്രജകൾക്കും വളരെ സന്തോഷപ്രദമാണെന്നുള്ളതിനെ അവരുടെ മുഖഭാവങ്ങളാൽ താൻ പ്രാത്യക്ഷത്തിൽ കണ്ടറിഞ്ഞിരിക്കുന്നു എന്നും ദിവാൻ വളരെ നീതിയോടും സാമർത്ഥ്യത്തോടും രാജ്യകാൎയ്യങ്ങൾ നോക്കിവരുന്നു എന്നും മറ്റും പ്രസ്താവിച്ചിരുന്നു.

സ്വപ്രയത്നങ്ങൾ നിഷ്ഫലമാണെന്നു വേലുത്തമ്പിക്കു മനസ്സിലാകയാൽ ഉടൻ ആലപ്പുഴയിൽ ചെന്നു മഹാരാജാവിനേയും ഉദ്യോഗസ്ഥന്മാരെയും സമാധാനപ്പെടുത്തുന്നതിനായി സ്ഥാനാപതി സുബ്ബയ്യനേയും മിസ്റ്റർവേഗസ്സ് എന്ന ഇംഗ്ലീഷ് ദ്വിഭാഷിയെയും പറഞ്ഞയച്ചു. അവരുടെ ദൌത്യം ഫലിച്ചില്ലെന്നു മാത്രമല്ലാ കല്പിച്ച ദളവായുടെ നടപടികളെ കുറിച്ചു വളരെ ദേഷ്യപ്പെടുകയും മിസ്റ്റർ മക്കാളിയെപ്പറ്റി ഗവൎന്മേന്റിലേക്കു എഴുതണമെന്നുള്ള തന്റെ അന്തൎഗ്ഗതത്തെ വെളിവാക്കുകയും ചെയ്തു.

കൂടുതലായി ഏൎപ്പെടുത്തപ്പെട്ട കപ്പത്തിൽ ഒന്നുപാതി ദളവായുടെ അപേക്ഷപ്രകാരം രണ്ടുവൎഷത്തേക്കു ഇളവു ചെയ്തുകൊടുക്കപ്പെട്ടിരുന്നിട്ടും മഹാരാജാവിന്റെ നിർബന്ധത്താൽ അതിനെ സ്ഥിരമായി കുറച്ചുതരണമെന്നു അയാൾ റസിഡന്റിനു എഴുതി അയച്ചിരുന്നതിനു അതു തന്നാൽ സാദ്ധ്യമല്ലെന്നും അതിലേക്കായി താൻ ശ്രമിക്കുന്നതല്ലെ