Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാറ്റി കൂടുതൽ കപ്പത്തെ സ്ഥിരപ്പെടുത്തുന്നതിനു റസിഡണ്ടു യത്നിക്കയാണെന്ന മഹാരാജാവിനെ ധരിപ്പിക്കയാൽ അവിടുത്തേക്കും അയാളെ മാറുന്നതിൽ വിസമ്മതം ജനിച്ചു.

കുടിശ്ശിഖ തിർക്കുന്നതിനുള്ള നിർബന്ധം ഹേതുവാൽ ദളവാ കരത്തിൽ ഉണ്ടായിരുന്ന കുടിശ്ശിഖകളെ വസൂൽ ചെയ്യുന്നതിനുവേണ്ട നിഷ്കർഷകൾ ചെയ്തു. ആ ശേഖരത്തിൽ മുൻ കാതറുക്കപ്പെട്ടിട്ടുള്ള മാത്തുത്തരകൻ എന്ന വ്യാപാരി അവന്റെ പേരിലുള്ള കരകുടിശ്ശിഖ തീർക്കുന്നതിന്നു തർക്കിക്കയാൽ അയാളുടെ വസ്തുക്കളെ സർക്കാരിൽനിന്നും കണ്ടുകെട്ടി.

മിസ്റ്റർ മക്കാളി തരകനു സ്വാധീനനായിരിക്കയാൽ അയാൾ റസിഡണ്ടിനോടു ദളവായെപ്പറ്റി ദൂഷ്യമായി ഓരോന്നു പറഞ്ഞുകേൾപ്പിച്ചതുമല്ലാതെ തന്നെ അന്യായമായി തടവിൽ പാർപ്പിച്ചു വസ്തുക്കൾ ജപ്തിചെയ്തു ആവക മുതലിനെ ദളവാ അവിഹിതമായി അടക്കിയിരിക്കുന്നു എന്നും ഗ്രഹിപ്പിച്ചു.

ഇതിനെ വിശ്വസിച്ചു റസിഡണ്ടു തരകന്റെ വസ്തുക്കളെ തൽക്ഷണം അവനെ തിർയ്യെ ഏല്പിക്കണമെന്നു എഴുതി അയച്ചു. എന്നാൽ ദിവാൻ അതിന്മണ്ണം ചെയ്യാതെ വിവരമായി മറുപടി കൊടുത്തു. അതു അവർ തമ്മിൽ വളരെ എഴുത്തുകുത്തുകൾക്കും വൈരവർദ്ധനക്കും കാരണമായി ഭവിച്ചു.

ഇതുസംബന്ധിച്ച റസിഡണ്ടു മിസ്റ്റർ വേഗസ്സിനു അയച്ച ഒരു എഴുത്തിൽ ദിവാൻ ൟ പ്രവൃത്തി അതിനീചമായ ചതിയും ഉപദ്രവവും ആണെന്നും സർക്കാരിന്റെ ഉപേക്ഷയാൽ ഭവിക്കുന്ന കരക്കുടിശ്ശിഖകൾക്കു പ്രജകളെ ഉപദ്രവിക്കാൻ പാടില്ലെന്നും ദിവാൻതന്റെ ഉത്തരവിനെ