ണമെന്നും സൂചിപ്പിച്ചു. അവരുടെ അഭിപ്രായപ്രകാരം മഹാരാജാവു അയ്യപ്പൻ ചെൺപകരാമൻപിള്ളയെ വലിയസർവാധി ഉദ്യോഗത്തിനും വേലുത്തമ്പിയെ മുളകുമടിശ്ശീല സർവാധിക്കും നിയമിച്ചതുകൂടാതെ വേറെ ചില ആളുകളയും ഓരോ കീഴ് ജീവനങ്ങളിൽ യോഗ്യതാനുസാരേണ നിയമിച്ചു.
ഈ അയ്യപ്പൻചെൺപകരാമൻ സമർത്ഥനും രാജ്യതന്ത്രത്തിൽ പരിചയം ഉള്ളവനും ആയിരുന്നതിനാൽ തൻ്റെ ഉദ്യോഗകാലമായ ...മാസത്തിനകം ദുർബുദ്ധിയായ നംപൂരി സർവാധികാര്യക്കാരുടെ കാലത്തു ഉത്ഭവിച്ചതായ അനേക ദോഷങ്ങളെ നിവാരണം ചെയ്കയും രാജാവിന്റെ സേവകന്മാരായി സ്വകാര്യതല്പരത ഇല്ലാത്തവരും ബുദ്ധിമാന്മാരുമായ ചില ആളുകൾ ഏർപ്പെടുത്തുകയും ചെയ്തു വളരെ കീർത്തി സമ്പാദിച്ചു. അനന്തരം പാറയിശ്ശാല പത്മനാഭൻ ചെൺപകരാമൻ പിള്ള എന്നൊരാൾ എട്ടുമാസക്കാലം ആ ഉദ്യോഗം ഭരിച്ചു എന്നല്ലാതെ അയാൾ ആ വേലക്കു തീരെ അസമർത്ഥനായിരുന്നതിനാൽ താമസിയാതെ വേലവിടുത്തപ്പെട്ടു. വേലുത്തമ്പി വളരെക്കാലമായി താൻ ആഗ്രഹിച്ചിരുന്ന ആ ഉദ്യോഗം ഒഴിവുവന്നുകൂടുമ്പോ യേനകേനപ്രകാരേണ അതിനെ കരസ്ഥമാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി അതിലേക്കു വേണ്ട യത്നങ്ങൾ ചെയ്തുതുടങ്ങി.
തദർത്ഥം കൊട്ടാരത്തിൽ പ്രമാണികളും മഹാരാജാവിന്റെ ഇഷ്ടന്മാരുമായ സംപ്രതി കുഞ്ഞു നീലൻ പിള്ള വലിയ മേലെഴുത്തു മുത്തുപ്പിള്ളസ്ഥാനാപതി സുബ്ബയ്യൻ മുതലായ ആളുകളെ സ്വാധീനപ്പെടുത്തുകയാൽ അവരും അയാൾക്കു അനുകൂലികളായി ഭവിച്ചു. എന്നാൽ ആ ജീവനത്തിനു ന്യായമായ അവകാശികളും കാര്യപ്രാപ്തി ഒള്ളവരും ആയ