Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടു ഉദ്യോഗസ്ഥന്മാർ തന്റെ ഉന്നത പ്രാപ്തിക്കു പ്രതിബന്ധകമായി വന്നേക്കാമെന്നുകരുതി വേലുത്തമ്പി അവരുടെ ബാദ്ധ്യതകളെ ഇല്ലായ്മ ചെയ്യണമെന്നു നിശ്ചയിച്ചു. അവരിൽ ഒന്ന് കേശവദാസ് ദിവാൻ കനിഷ്ഠ സഹോദരനും സേനാനായകനുമായ തമ്പി ചെൺപകരാമൻ കുമാരനും മറ്റൊന്നു അദ്ദേഹത്തിന്റെ ഭാഗിനേയനും പേഷ്ക്കാരുമായ തമ്പി ചെൺപകരാമൻ ഇരയിമ്മനും ആയിരുന്നു.

ഇവർക്കു മാതുലനായ ദിവാൻ മുഖാന്തരം മദ്രാസ്,ബാംബെ ഈ സ്ഥലങ്ങളിൽ അനേകം ഇംഗ്ലീഷ് കാർ പരിചയവും അവരുമായി എഴുത്തുകുത്തുകളും ഉണ്ടായിരുന്നു. ഈ സത്യസ്ഥിതി നല്ലപോലെ മനസ്സിലായിരുന്നിട്ടും സ്വകാര്യനിർവഹണത്തെ മാത്രം നിരൂപിച്ചു വേലുത്തമ്പി നാടുനീങ്ങിയ മഹാരാജാവിന്റെ അറിവും സമ്മതവും കൂടാതെ അനവധി ദ്രവ്യം ദിവാൻ കേശവദാസ് തന്റെ അധികാരകാലത്തിൽ സർക്കാർ ഖജനാവിൽ നിന്നും അപഹരിച്ചിരി ക്കുന്നതായി ഒരു വ്യാജ കണക്കു കുഞ്ഞു നീലൻ പിള്ളയെക്കൊണ്ടു നിർമ്മിപ്പിച്ചു ആവക മുതൽ അദ്ദേഹത്തിന്റെ അവകാശികളും നിരപരാധികളും ആയ ഇവരെക്കൊണ്ടു ഈടാക്കിക്കണമെന്നും ഏർപ്പാടു ചെയ്യിച്ചു. അവർ അതിലേക്കു ത ർകിച്ചു എന്നുമാത്രമല്ലാ സ്വയരക്ഷക്കായി ഈ വിവരങ്ങളെപ്പറ്റി തങ്ങളുടെ സ്നേഹിതന്മാരായ ചില ധ്വരമാർക്കും എ ഴുത്തുകളും അയച്ചിരുന്നു. കുഞ്ഞുനീലൻ പിള്ള ഈ വർത്തമാനം അറിഞ്ഞു രാജ്യത്തിനെ അന്യാധീനപ്പെടുത്തുവാൻ അവർ ശ്രമിക്കുന്നു എന്നും അതിലേക്കു വിശ്വാസയോഗ്യമായ ചില പ്രമാണങ്ങൾ കി