Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളായ കരങ്ങളെ നിറുത്തൽ ചെയ്യണമെന്നും ആയിരുന്നു അവരുടെ അപേക്ഷ.

ഈ അപേക്ഷ പ്രകാരം നടത്തുന്നതിനു മഹാരാജാവിനു നല്ല സമ്മതമില്ലായിരുന്നു എങ്കിലും സംഭ്രാന്തമാനസാരായ സ്വപ്രജകളെ ആശ്വസിപ്പിക്കുന്നതിനു തൽക്കാലം വേറെ മാൎഗ്ഗങ്ങൾ ഒന്നും കാണായ്കയാൽ അവിടുന്നു അതിനെ അനുസരിച്ചു.

- ാമാണ്ടു മിഥുനമാസം --നു സൎവാധികാൎയ്യക്കാരായ നമ്പൂതിരിയേയും അയാളുടെ സഖാക്കളേയും വേലയിൽ നിന്നും മാറ്റി. എന്നാൽ വേലുത്തമ്പി അതുകൊണ്ടു തൃപ്തനാകാതെ വേലവിരോധംചെയ്യപ്പെട്ട ആ ജീവനക്കാരെ അവരുടെ താരതമ്മ്യംപോലെ ശിക്ഷിക്കുന്നതിനായി സംഘക്കാരെ ഏൾപ്പിക്കണമെന്നു അപേക്ഷിച്ചു. അതിന്മണ്ണം അവർ ഏൾപ്പിക്കപ്പെടുകയാൽ ആ സംഘത്തിലെ പ്രമാണികൾ കൂടി പഞ്ചായത്തായി അവരെ വിസ്തരിച്ചു നംപൂരി സൎവാധികാൎയ്യക്കാരെ അപമാനിച്ചു നാടുകടത്തുന്നതിനും ശങ്കരനാരായണൻചെട്ടി മാത്തൂത്തരകൻ ഇവരെ ചെവിയറുത്തു തടവിൽ പാൎപ്പിക്കുന്നതിനും വിധിച്ചു ശിക്ഷയും തൽക്ഷണം നടത്തിച്ചു. ശങ്കരനാരായണൻ ചെട്ടിയെ ഉദയഗിരികോട്ടയിലും മാത്തുതരകനെ തിരുവനന്തപുരത്തും ബന്ധനത്തിൽ ആക്കി.

അനന്തരം സംഘം പിരികയും അതിലെ പ്രമാണികളായ ചിറയിൻകീഴ് അയ്യപ്പൻ ചെൺപകരാമനും വേലുത്തമ്പിയും മറ്റു ചിലരുമായി മുഖം കാണിച്ചു കല്പന അനുസരിച്ചു നടത്തിക്കുന്നതിനു ജാഗരൂകന്മാരായിരിക്കുന്നു എന്ന് അറിയിച്ചതിനു പുറമെ രാജ്യഭാരത്തിനു ത്രാണിമാ ന്മാരായ ചില ഉദ്യോഗസ്ഥന്മാരെ നൂതനമായി നിയമിക്ക