വേലുത്തമ്പി ൟ വർത്തമാനം കേട്ടു അനവധി ആളുകളോടുകൂടി ശീഘ്രമായി തിരുവനന്തപുരത്തു എത്തി. അവിടെ അയാളുടെ സന്ദേശ പ്രകാരം വടക്കു നിന്നും വന്നിട്ടുണ്ടായിരുന്നവരും രാജ്യത്തിലെ പട്ടാളക്കാരും ആ സംഘത്തോടു ചേൎന്നു. സ്വാമിഭക്തിഹേതുവാൽ നംപൂരി സൎവാധികാൎയ്യക്കാരെയും ആയാളുടെ സ്നേഹിതന്മാരെയും പിടിക്കുന്നതിനുവേണ്ടി അവർ അക്രമമായി കോട്ടയ്ക്കകത്തു പ്രവേശിച്ചില്ലാ എന്നുവരികിലും ലഹളക്കൊരുങ്ങി ഒരു വലിയ ജനസംഘം വന്നിരിക്കുന്ന വൎത്തമാനം മഹാരാജാവു അറിഞ്ഞു വളരെ സംഭ്രമത്തോടുകൂടി അവിടുന്നു അവരുടെ ന്യായമായ സകല അപേക്ഷകളെയും സാധിച്ചുകൊടുക്കുന്നതിനു പൂൎണ്ണമനസ്സോടു കൂടിയിരിക്കുന്നു എന്നുള്ള വിവരം ചില ഉദ്യോഗസ്ഥന്മാർ മുഖാന്തരം അവരെ ഗ്രഹിപ്പിച്ചുകൂടുമ്പോൾ അതിലെ പ്രമാണിയായ വേലുത്തമ്പി അങ്ങനെ ഒരു സംഘം കൂടുന്നതിലേക്കുള്ള കാരണങ്ങളേയും ജനങ്ങളുടെ അപേക്ഷകളേയും വിവരമായി പറഞ്ഞയച്ചു.
i നമ്പൂരി വലിയ സൎവാധികാൎയ്യക്കാരെ തൽക്ഷണം വേലവിടുത്തി നാടുകടത്തണമെന്നും
ii അയാളെ തിൎയ്യെ സ്വരാജ്യത്തിൽ വരുത്തുന്നതല്ലെന്നു മഹാരാജാവു ഒരു വാഗ്ദത്തപത്രം എഴുതിക്കൊടുക്കണമെന്നും,
iii മാത്തുത്തരകൻ ശംകരനാരായണൻചെട്ടി ഇവരെ പരസ്യമായി മുക്കാലിയിൽ കെട്ടി അടിച്ചു അവരുടെ കൎണ്ണചേദം ചെയ്യണമെന്നും,
iv ഉപ്പു കരം മുതലായ അനേകം ജനോപദ്രവകര