യംദൈവഗത്യാ അവരുടെ ഉത്തരവിനു പ്രകാരം ഇരണിയൽമണ്ട പത്തുംവാതുക്കൽ തലക്കുളത്തുകാരനായ വേലുത്തമ്പികാര്യക്കാർ എന്ന ഒരു പഴയ തഹശീൽദാർ സംഘക്കാരുടെ മുൻപിൽ ഹാജരാക്കപ്പെട്ടു. അയാളോടു അയാളുടെ വീതത്തിനുള്ള - രൂപായും തൽക്ഷണം കൊടുക്കാത്തപക്ഷം മറ്റുള്ളവരെപ്പോലെ അയാളും അപമാനകരമായ അടിശി ക്ഷക്കു പാത്രീഭവിക്കുമെന്നു ഇവർ പറഞ്ഞുകൂടുമ്പോൾ ധീരനും തിരബുദ്ധിയുള്ളവനുമായ വേലുത്തമ്പി തന്റെ കൈവശം തൽക്കാലം പണമില്ലെന്നും അടിശിക്ഷ താൻ അനുഭ വിക്കുന്നതല്ലെന്നും മൂന്നുദിവസത്തെ അനുവാദം കിട്ടുന്നതായാൽ നാഞ്ചിനാട്ടു ചെന്നു പണം ശേഖരിച്ചു കൊണ്ടുവന്നു കൊടുത്തുകൊള്ളാമെന്നും മറുപടി പറഞ്ഞു. ഇതുകേട്ടു അയാളുടെ പക്കൽനിന്നും ഒരു വാഗ്ദത്ത പത്രം എഴുതിവാങ്ങിച്ചും കൊണ്ടു നമ്പൂരിയും മറ്റും സമ്മതിച്ചു. വേലുത്തമ്പിയെപ്പറഞ്ഞയച്ചു. വേലുത്തമ്പി തൽക്ഷണം നാഞ്ചിനാട്ടിൽ ന്നു ജനങ്ങളെ ശേഖരിച്ചു തന്റെ ഉദ്ദേശ്യങ്ങളെ അവരെ ധരിപ്പിച്ചതുകൂടാതെ ആലപ്പുഴ മുതലായ സ്ഥലങ്ങളിലേക്കും ദൂതന്മാരെ അയച്ചു. നാഥനില്ലാതെ പരിഭ്രമിച്ചിരുന്ന ജനങ്ങൾ സന്തുഷ്ട ചിത്തന്മാരായി അയാൾ പറയുന്നതുപോലെ അനുസരിച്ചു പ്രവൃത്തിക്കാമെന്നും ഏതുവിധേനയും അവരെ രം പരമസങ്കടത്തിൽനിന്നും മോചിപ്പിച്ചാൽ മതിയെ ന്നും പറഞ്ഞു. രം വിധം തന്റെ തൽക്കാലോചിതയായ ബുദ്ധികൊണ്ടു വേലുത്തമ്പി അധികശ്രമം കൂടാതെ ഒരുവലി യ ജനസംഘത്തിലെ പ്രമാണിയായി ഭവിച്ചു.
അവധിക്കകം തമ്പി പണവും കൊണ്ടുവരാതെ ലഹളക്കു വേണ്ട സന്നാഹങ്ങൾ ചെയ്യുന്നു എന്നു നപുരി അറിഞ്ഞു അയാളെ പിടിച്ചു തന്റെ മുമ്പാകെ ഹാജരാക്കുന്നതിനു ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി.