Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രനും തദർത്ഥം സ്വസുഖ പരിത്യാഗിയുമായ കേശവദാസ് ദിവാൻ തന്റെ മദ്ധ്യവയസ്സിൽ അതിഗർഹിതമായ ഏതാദൃശ മരണത്തെ പ്രാപിച്ചതും അദ്ദേഹത്തിന്റെ അപരക്രിയ സാധാരണമായ ഒരാളിന്റെ എന്നപോലെ നടത്തപ്പെട്ടു എന്നുള്ളതും തുലോം ശോചനീയമാകുന്നു.

തന്റെ ഓന്നത്യപ്രാപ്തിക്കു വിരുദ്ധമായിരുന്ന ദിവാൻറ മരണാനന്തരം ജയന്തൻ നമ്പൂരി വലിയ സർവാധി ഉദ്യോഗത്തിനു മേടമാസം -- നീട്ടുമേടിച്ചു. ൟ ഉദ്യോഗസ്ഥന്റെ സ്ഥാനാപതികൾ, അയാളെപ്പോലെ വിവേക ശൂന്യരും അക്ഷരജ്ഞാന മില്ലാത്തവരുമായ മാത്തുത്തരകൻ എന്ന ഒരു സിരിയൻ കച്ചവടക്കാരനും വലിയ മേലെഴുത്തു സ്ഥാനം വഹിച്ചിരുന്ന തക്കല ശങ്കരനാരായണൻ ചെട്ടിയും ആയിരുന്നു. ഇവർ മൂന്നാളുകളും കൂടി ആലോചിച്ചു ദ്രവ്യത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടിനെ നിവൃത്തിക്കുന്നതിനു വേണ്ടി ജനങ്ങളുടെ പക്കൽ നിന്നും അക്രമമായി നിബന്ധിച്ചു പണം വരിയിട്ടു പിരിക്കുന്നതിനു നിശ്ചയിച്ചു അതിലേക്കു വേണ്ടി ചില നിബന്ധനകളും ചെയ്തു.

അവയിൽ മുഖ്യമായതു -‌ാം സംഘക്കാർ ചോദിക്കുന്ന പണം ഉടൻ കൊടുക്കുന്നതിനു തടസ്ഥം പറയുന്നവരെ അവരുടെ യുക്താനുസാരേണ ശിക്ഷിക്കാമെന്നായിരുന്നു. ൟ വിധമായ അധികാരം മഹാരാജാവിനാലും സമ്മതിക്കപ്പെട്ടതു വിസ്മയനീയമാകുന്നു. ഇപ്രകാരമായ അധികാരബലത്തോടുകൂടി അവർ പണം പിരിച്ചുതുടങ്ങുകയും തർക്കം പറയുന്ന സകല ആളുകളേയും താരതമ്യം കൂടാതെ ശിക്ഷിക്കയും ചെയ്തു. ൟ വിധം രണ്ടാഴ്ചവട്ടത്തിനകം അവർ അനവധിദ്രവ്യം ശേഖരിച്ചു. അതോടൊന്നിച്ചു ജനങ്ങളുടെ സങ്കടവും വർദ്ധിച്ചു. അദൃഷ്ടപൂർവമായ ഇവരുടെ ദുഷ്കൃത്യങ്ങൾക്കു യാതൊരു നിവൃത്തിമാർഗ്ഗവും കാണാതെ ജനങ്ങൾ പരിതപിക്കുന്നസമ