നിന്നും രണ്ടു തമ്പുരാട്ടിമാരെ ദത്തെടുത്തു. * അവരിൽ മൂത്തസ്ത്രീ നമാണു മീനമാസത്തിൽ ആയില്യം നാളിൽ ലക്ഷ്മീറാണിയെ പ്രസവിച്ചു. നാല്പതുവർഷകാലം രാജ്യഭാരം ചെയ്തശേഷം - ാമത്തെ തിരുവയസ്സിൽ ൟ മഹാരാജാവു -മാണ്ടു കുംഭമാസം -നു ശിവരാത്രിദിവസം പകൽ ഒരുമണിക്കു പരലോകത്തെ പ്രാപിച്ചു. ആ സമയം സകല ജനങ്ങൾക്കും ഉണ്ടായ വ്യസനം ഇത്രമാത്രമെന്ന വാദിക്കാൻ പാടില്ലാ. * അവിടുന്നു പ്രസിദ്ധ നായ ഒരു കവിയായിരുന്നു. ആ കാലത്താകുന്നു കേരളത്തിലെ പ്രസിദ്ധകവികളായ കുഞ്ചൻ നമ്പിയാർ, ഉണ്ണായി വാര്യർ മുതലായവർ ജീവിച്ചിരുന്നതു. ഇവരും മറ്റു പല വിദ്വാന്മാരും അവിടുത്തെ ആശ്രയിച്ചു തിരുവനന്തപുരത്തു താമസിച്ചിരുന്നു. മഹാരാജാവിനു സ്മൃതിപ്രോക്തമായ രാജ ഗുണങ്ങൾ പൂർണ്ണമായി തികഞ്ഞിരുന്നു. രാജഭാരവും ധർമ്മശാസ്ത്രാനുസരണമായി ചെയ്തുവന്നു. അവിടുന്ന് -ൽ കീഴ്ജീവനക്കാരുടെ ഉപയോഗത്തിനായി ഒരു ചട്ടവരിയോല ഉണ്ടാക്കി. അതിസ്മൃതിയിൽ പ്രിയം ഇല്ലാത്ത ഇംഗ്ലീഷ് കാരും അവിടുത്തെ രാജ്യഭാരനീതിയെയും പ്രജാവത്സല്യത്തെയും കണ്ടു "ജനങ്ങളുടെ പിതാവു" എന്ന പേരു കൽപിച്ചു. യുദ്ധം നിമിത്തം പണം അധികം വേണ്ടിവരികയും ഖജനാവിൽ പണം ഇല്ലാതെതീരുകയും ചെയ്ത സമയത്തും മഹാരാജാവു കടംവാങ്ങിച്ചതല്ലാതെ പ്രജകളിൽ ഉപദ്രവകരങ്ങളായ കരങ്ങളെ ഒന്നും ഏർപ്പെടുത്തിയില്ലാ. അവിടുത്തെ ധമ്മതല്പരത ഇന്നും ഇൻഡ്യാ മുഴുവനും പ്രസിദ്ധമായ "ധർമ്മരാജാവു" എന്നപേരിൽ നിന്നും ഊഹ്യമാകുന്നു. കിം ബഹുനാ അവിടുത്തെ ഗുണങ്ങൾ വാചാമുഗോചരങ്ങൾ ആകുന്നു
താൾ:തിരുവിതാംകൂർചരിത്രം.pdf/123
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
* പാച്ചുമൂത്തതിന്റെ ചരിത്രം, ഭാഷാചരിത്രം