Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-‌ാം അദ്ധ്യായം
- മുതൽ - വരെ
ബാലരാമ്മവൎമ്മ അവിട്ടം തിരുനാൾ


അനന്തരം അവിടത്തെ ഭാഗിനേയനായ - തിരുവയസ്സു പ്രായമുള്ള ബാലരാമവൎമ്മ മഹാരാജാവു ആയാണ്ടിൽ തന്നെ രാജ്യഭാരം ആരംഭിച്ചു. ൟ മഹാരാജാവ് സുശീലനായിരുന്നു എങ്കിലും അത്രതന്നെ ബുദ്ധിയും വിദ്യയും ഉള്ള ആളായിരുന്നില്ലാ എന്നുള്ളതു അവിടുന്നു ജയന്തൻ ശങ്കരൻ നംപുതിരി മുതലായ ചില നിരക്ഷരകക്ഷികളുടെ വശ ക്തനായി ഭവിച്ചിരുന്നു എന്ന സംഗതി കൊണ്ടു സ്പഷ്ഠമാകുന്നതാണ്. കോഴിക്കോട്ടുകാരനായ ൟ നമ്പൂതിരി ഏതു വിധേനയോ മഹാരാജാവിനെ തന്റെ സ്വാധീനനാക്കിചെയ്തു. അനന്തരം തനിക്കും ദിവാനുദ്യോഗം കിട്ടണമെന്നുള്ള അതിമോഹം ഹേതുവാൽ ദുരാഗ്രഹിയായ ൟ നംപുതിരി തന്റെ ഏഷണിമൂലം യോഗ്യനും ചതുരനും വിശ്വസ്ഥനുമായ കേശവദാസ് ദിവാനോട് മഹാരാജാവിനു അപ്രീതിയെ അങ്കുരിപ്പിച്ച ക്രമംകൊണ്ടു ഉദ്യോഗസംബന്ധമായി പോലും മുഖം കാണിച്ചു വിവരങ്ങൾ അറിയിക്കുന്നതിനു പാടില്ലാത്ത വിധത്തിൽ ആക്കിതീൎത്തു. തന്നിമിത്തം ദിവാനിജിക്കു വ്യസനവും രാജ്യകാൎയ്യങ്ങളുടെ നടപ്പിനു വിഘ്നവും സംഭവിച്ചു. ഈ സമയം നോക്കി -ൽ ൟപൂതിരിയുടെ അത്യന്തം ഇഷ്ടനും കൊച്ചീരാജ്യക്കാരനുമായ തോട്ടപ്പൈ നംപുതിരി എന്നൊരുത്തൻ തിരുവനന്തപുരത്തെത്തി കരപ്പുറംദേശം കൊച്ചിരാജാവിനു തിരിച്ചുകൊടുത്തിരിക്കുന്നതായി തന്റെ സ്നേഹിതൻ മുഖാന്തരം ഗൂഢമായി ഒരു നീട്ടെഴുതി തുല്യം