താൾ:തപ്തഹൃദയം.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ളപ്പച്ചപ്പരിഷ്ക്കാര-
 ക്കാരിയാം ദൊരശ്ശിണി:
"എന്തങ്ങുചൊല്ലീ പിച്ചി,-
 താരോടു ചൊല്ലീ? ചെട-
'ക്കൺട്രി'യക്കാമിച്ചോരു
 കാടനോ ഭവാൻ മൂഢൻ?
നിങ്ങൾതൻ സൂട്ടും,റ്റെയും
 കോളറും ഹാറ്റും കണ്ടു
കൺകെട്ടിൽക്കുടുങ്ങി ഞാൻ
 നിങ്ങളെ പ്രേയാനാക്കി.
ഓടയിൽക്കിടക്കേണ്ട
 കീടത്തെപ്പിടിച്ചു ഞാൻ
മേടയിൽക്കിടത്തിനേ,-
 നായതെൻ കുറ്റം തന്നെ.
നന്നുനന്നീരഥ്യയിൽ-
 ത്തന്നയ 'മ്മലം' പൂസാം'
പെണ്ണുമായ്‌ക്കുഴഞ്ഞാടി-
 ക്കാണികൾക്കേകൂ രസം !
ആണുങ്ങളില്ലാതായി-
 ല്ലത്രമേൽ; കൂട്ടിന്നോരാൾ
കാണുമോ വേറിട്ടെന്നു
 ഞാനുമൊന്നൻവേഷിക്കാം."
എന്നുരച്ചത്താന്തോന്നി
 മോട്ടോറിൽച്ചാടിക്കേറി-
പ്പിന്നെയും കുറേശ്ശീമ-
 ബ്‌ഭർത്സനം ചീറ്റിത്തുപ്പി,
ശ്വാവിനെച്ചുംബിച്ചു തൻ
 പാർശ്വത്തിൽവച്ചുംകൊണ്ടാ-
പ്പാവത്തെ ത്യജിച്ചു കാ,
 റോടിച്ചു താനേ പോയാൾ
താനെന്തുവേണ്ടൂ മേലെ,-
 ന്നോർത്തൊന്നും തോന്നീടാതെ
ദീനനായവൻ നിന്നാൻ
 താടിയിൽക്കയ്യും കുത്തി
"പ്രഭയും തൽകന്തനും
 ചരിക്കും ഗൃഹധർമ്മം
സഫലീഭവിക്കുവാൻ വര-
 മേകണേ! ദേവീ."
കപടം തിണ്ടീടാത്ത
 ഹൃത്തുമായ്ക്കരംകൂപ്പി-

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/27&oldid=173338" എന്ന താളിൽനിന്ന് ശേഖരിച്ചത്