താൾ:തപ്തഹൃദയം.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരതാരതെന്നുടൻ
 ചോദിച്ചാളമർഷത്താൽ
മാരണപ്പിശാചായി
 മാറിയോരത്തയ്യലാൾ.
"ഓമനേ ! കേൾക്കു ! പണ്ടെൻ
 ഗ്രാമത്തിലന്നല്ലാരെൻ
കോമളക്കുട്ടിക്കളി-
 ത്തോഴിയായ് വളർന്നവൾ,"
"അവളും പിന്നീടങ്ങും
 തമ്മിലെന്തുണ്ടായ് ? ഞാനാ
വിവരം ധരിക്കട്ടേ
 മുഴുവൻ യഥാർത്ഥമായ് , "
എന്നലട്ടവേ വീണ്ടു-
 മമ്മങ്ക, ചൊന്നാൻ സോമ-
"നെന്നെ നീ വിടില്ലെന്നു
 തന്നെയോ? ചൊല്ലാമെല്ലാം.
അന്നു ഞാൻ ജായാപദം
 നൽകുവാൻ സത്യം ചെയ്തോ-
ളിന്നു നാമകസ്മാത്തായ്-
 ക്കണ്ടോരാ മനസ്വിനി.
ടൗണിൽ ഞാൻ പ്രഭേ! പോന്നു
 പിന്നീടു; നിന്നെക്കണ്ടു
ചേണിൽ നിൻ വിലാസത്താൽ
 ക്രീതനായ്; നിൻ ദാസനായ്
വിഗ്രഹസ്ഥാനത്തിൽ ഞാൻ
 വർണ്ണത്താൾപ്പടം വച്ചു;
ചിക്കെന്നു തുളസിതൻ
 മാടത്തിൽ കോട്ടൺ നട്ടു;
ഇന്നു നീയിരിക്കുമെൻ
 സാമ്രാജ്യപീഠത്തിങ്ക-
ലന്നല്ലാരിരുന്നേനേ-
 മറക്കാമക്കാര്യം നാം
ഏറെനാൾക്കഴിഞ്ഞൊന്നു
 കണ്ടപ്പോളെന്തോ തോന്നി;-
പോരുമോ യഥാർത്ഥം ഞാൻ
 ചൊന്നതും നീ കേട്ടതും."

V


വായ്‌പെഴും രുട്ടാർന്നതി-
 നുത്തരം പ്രക്ഷേപിച്ചാ-

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/26&oldid=173337" എന്ന താളിൽനിന്ന് ശേഖരിച്ചത്