താൾ:തപ്തഹൃദയം.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്പലത്തിങ്കൽ സന്ധ്യ-
 യ്ക്കംബയെക്കൂപ്പിത്തൊഴാൻ
വെമ്പലിൽപ്പൂത്തട്ടവും
 കയ്യുമായ് മുഖം താഴ്ത്തി
പോകവേ പിന്നിൽക്കൂടി-
 പ്പാഞ്ഞണഞ്ഞീടും കാറിൻ
കൂകൽ കേട്ടൊരറ്റത്തു
 മാറിനിൽക്കയാണവൾ.
നാരിതൻമുഖത്തിങ്ക-
 ലപ്പുമാൻ തൻകണ്ണുമാ-
പുരുഷൻ തൻവക്ത്രത്തിൽ
 മങ്കയാൾ തൻ നേത്രവും,
അങ്ങുമിങ്ങുമായ്‌പ്പാഞ്ഞു
 മുട്ടിക്കൊണ്ടല്പം നിന്നു
ചങ്ങലക്കെട്ടിൽപ്പെട്ട-
 മട്ടിൽത്തെല്ലനങ്ങാതെ,
മൺമറഞ്ഞതാമോർമ്മ-
 യപ്പൊഴൊന്നവൻ തന്റെ
ഹൃന്മരുശ്മശാനത്തിൽ
 നിന്നുയിർത്തെഴുന്നേറ്റു.
ഹാ ! ശുഭേ ! ശുഭേ ! നീയോ ?
 നിന്നെയോ ഞാൻ കാണ്മതെ-
ന്നാശു വാക്കഞ്ചാറവൻ
 വാ തുറന്നോതും മുന്നേ.
നെടുവീർപ്പിട്ടാൾ, ക്കൂപ്പി-
 ത്തൊഴുതാ, ളൊന്നപ്പുറ-
മെടുത്താൾ മുന്നോട്ടേക്കോ
 രോട്ടമത്തപസ്വിനി.
നിറഞ്ഞു മിഴി രണ്ടും
 വിയർത്തു നെറ്റിത്തടം:
കറങ്ങീ തല : യവ-
 ന്നുയർന്നു തുടിപ്പുള്ളിൽ.

IV


തൻമദാമ്മതൻകാര്യം
 സർവ്വവും മറന്നുള്ളോ-
രമ്മുഗ്ധൻ തൻമേൽ ക്രൂര
 ദൃഷ്ടിയാം കൂരമൂന്നീ

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/25&oldid=173336" എന്ന താളിൽനിന്ന് ശേഖരിച്ചത്