താൾ:തപ്തഹൃദയം.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാരതീയനാമൊരാൾ,
 സായിപ്പായ്‌ച്ചമഞ്ഞവൻ,
കൈകൊടുത്തനന്തരം
 ഭൂസ്പർശം ചെയ്യിപ്പൂ തൻ
നാകലോകാധീശിത്രി-
 യായീടും വധൂടിയെ.
മുഖത്തു വെള്ളപ്പൗഡർ,
 മൂക്കിന്മേൽപ്പൊൻകണ്ണട,
ചുകപ്പുകൂട്ടാൻ ചുണ്ടിൽ-
 പ്പുരട്ടിടിന ചായം;
ഇടത്തേമണിക്കെട്ടിൽ
 ബന്ധിച്ചഘടികാരം;
വലത്തേക്കയിൽത്തൂങ്ങി-
 ക്കിടക്കും തുകൽ സഞ്ചി;
'ഫാഷൺ' മെയ്യലങ്കരി-
 ച്ചരങ്ങത്താടൻ വിട്ട
വേഷമൊന്നിമ്മട്ടേറേ
 മോടിയും പകിട്ടുമായ്
നോക്കിലും സ്മിതത്തിലും,
 വാക്കിലും നടപ്പിലും,
നീക്കമറ്റനല്പമാം
 കൃത്രിമക്കൈകാണിച്ചും
കണ്മുനജ്ജാലം വീശി
 കാൺമോരെക്കുരിക്കിയും,
തൻ മണാളൻതൻ മെയ്യിൽ
 മെയ്‌ചാരി നിന്നീടുന്നു.
തന്റെയാണസ്സൗന്ദര്യ-
 ധാമമെന്നോർക്കെപ്പൊങ്ങി-
യന്തമറ്റാവിഡ്ഢിക്കു
 വിണ്ണോളമന്തർമ്മദം.

III


അങ്ങടുത്തോരെടത്തൊ-
 ട്ടൊതുങ്ങി നിൽക്കുന്നുണ്ടോ-
രങ്‌ഗനാരത്നം, മേനി-
 യാടൽത്തീവരട്ടിയോൾ.
അത്തയ്യൽ പേറീടുന്നു
 തീവ്രമാം നൈരാശ്യത്തിൽ
മുദ്രകൾ മിഴിയിലും,
 ചുണ്ടിലും കവിളിലും,

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/24&oldid=173335" എന്ന താളിൽനിന്ന് ശേഖരിച്ചത്