Jump to content

താൾ:തപ്തഹൃദയം.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാനിൽനിന്നുരുക്കുപൊ-
ന്നാറ്റുനീരൊഴുക്കുന്നു
താണൊരീയൂഴിക്കുമേൽ
ത്യാഗിയാം കതിരവൻ.
മാനവന്മാരോ മേന്മേൽ
മത്സരിച്ചാവുന്നോളം
ദീനർതൻ സർവസ്വവും
കൊള്ളചെയ്തടക്കുന്നു.
അങ്ങതാ കമ്പോളമൊ,-
ന്നായതിൽത്താർമാതിന്റെ
ചങ്ങലക്കിലുക്കമോ
കേൾപ്പതക്കോലാഹലം?
നിരത്തൊന്നതിൻ മദ്ധ്യ-
ഭാഗത്താപ്പുരത്തിന്റെ
വിരിമാറിടംപോലെ-
വായ്‌ക്കുന്നു വിശാലമായ്.
പന്തി രണ്ടായിട്ടതിൻ-
പിൻപുറം പലേമട്ടിൽ
പണ്ടങ്ങൾ തിങ്ങീടുന്ന
പീടികപ്പൊന്മേടകൾ
വിണ്ടൽത്തോളം ഞെളി-
ഞ്ഞുയർന്നു നിന്നുംകൊണ്ടു
കൊണ്ടലിൻകുലത്തോടു
കുശലംചോദിക്കുന്നു,
തൻ നെടും മടിശ്ശീല-
യൊഴിയും വരയ്ക്കുമ-
പ്പുണ്യവീഥിയിൽപ്പുക്കാ-
ലാശിപ്പതാർക്കും നേടാം.

II


പാഞ്ഞടുക്കുന്നു പുത്തൻ
മോട്ടോർകാറൊന്ന, ങ്ങൊരു
കാഞ്ചനപ്പണ്ടം വിൽക്കും
ശാലതൻ പുരോഭൂവിൽ,
ആഢ്യനോടൊപ്പം, വഴി-
ക്കാരെയും കണ്ടാൽ ദൂരെ-
യാട്ടിയോടിപ്പോരതി-
ന്നാർഭാടം നിലയ്ക്കുന്നു
ആ രഥത്തിങ്കൽനിന്നു
താഴത്തേയ്‌ക്കിറങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/23&oldid=173334" എന്ന താളിൽനിന്ന് ശേഖരിച്ചത്