താൾ:തപ്തഹൃദയം.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിരിക്കൂ ! കുറെപ്പൊട്ടി-
 ച്ചിരിച്ചാലല്ലാതെയി-
ക്കരളിൻ പുണ്ണിന്നില്ല
 കരിയാനേതും വഴി.
നാടകത്തിലെ‌ബ്ബഫൂൺ
 പല്ലിളിച്ചീടും നേരം
കൂടവേ കാട്ടും ഗോഷ്ടി-
 യല്ല ഞാൻ ചൊല്ലും ചിരി.
ചാരത്തു ദൈവം വന്നു
 ശത്രുവായോരോതരം
സ്വൈര്യക്കേടുണ്ടാക്കുമ്പോൾ
 വേണം നാം ചിരിക്കുവാൻ
നൂനമാ,ഹാസം കണ്ടാൽ
 ദൈവവും ഹസിച്ചീടും;
വീണുപോമപ്പോളതിൻ
 ദംഷ്ട്രയും മീശക്കൊമ്പും;
കൊടുക്കുന്നതേ വാങ്ങാൻ
 കഴിയൂ നമ്മൾക്കെന്നും
കുടത്തിൽക്കൊള്ളുന്നതേ
 കോരാവൂ കടലിലും
ചിരിയാമുറുപ്പിക
 വായ്‌പ്പേകൂ ലോകത്തിന്നു;
തിരിയെത്തരും ലോകം
 മുതലും പലിശയും
ദേഹമിത്തരം പുമർ-
 ത്ഥാപ്തിക്കൂ ദാനം ചെയ്ത
ലോകനാഥനോടൊന്നേ
 നേരേണ്ടു നമുക്കെന്നും-;
"ആപത്തുനൽകൊല്ലെന്നു
 യാചിപ്പാൻ ലജ്ജിപ്പൂഞാ-
നാപത്തിൽച്ചിരിക്കുവാൻ
 മാത്രമേ വേണ്ടൂ വരം."


ഗ്രാമവും നഗരവും

അരികത്തെത്തീടുന്നു
 പകലും രാവും തമ്മി-
ലൊരു തെല്ലിടകണ്ടു
 പിരിയേണ്ടതാം ക്ഷണം.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/22&oldid=173333" എന്ന താളിൽനിന്ന് ശേഖരിച്ചത്