താൾ:തപ്തഹൃദയം.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്യമാം ധാന്യത്തിന്നു
 വെറിട്ടു വേണം വെള്ളം.
നമ്മൾക്കാജ്ജലം മാറ-
 ത്തലയ്ക്കും കയ്യാൽക്കോരാം;
വെൺമുകിൽകുലത്തോടു
 മാരിക്കാരിരന്നിടും?
വ്യാധിയേക്കാളും നര-
 ർക്കാരോഗ്യം പരം കാമ്യം;
വൈരൂപ്യത്തിനെക്കാളും
 സൗന്ദര്യമാകർഷകം.
പ്രാണനാശത്തെക്കാളും
 ജീവിതം മനോഹരം,
പാരതന്ത്ര്യത്തെക്കാളും
 സ്വാതന്ത്ര്യം സുഖപ്രദം.
ഉറക്കം തൂങ്ങാനല്ലി-
 ജ്ജീവനും ശരീരവു-
മുണർന്നു വേണ്ടും കാര്യ-
 മോരോന്നും നിത്യം ചെയ്‌വാൻ.
പേക്കിനാവായാലെന്തു ?
 പൊൻകിനാവായലെന്തു?
പാർക്കുമ്പോഴൊപ്പം രണ്ടും;
 നിഷ്ഫലം കിനാവെല്ലാം.
പരിതഃസ്ഥിതിയെ നാം
 പ്രതികൂലമെന്നോർത്തു
കരയാനിരുന്നീടി-
 ലതിനേ കാണു നേരം.
ദുർദ്ദിഷ്ടമേതും നമു-
 ക്കിഷ്ടദൈവമായ് മാറ്റാം;
ശുദ്ധി ചെയ്തെടുക്കുമ്പോൾ
 ക്ഷ്വേളവും സിദ്ധൗഷധം.

III


 പിറക്കുമ്പോഴെ കൂടെ-
ക്കൊണ്ടു പോന്നിട്ടുണ്ടൊരു
 വരമാം നിധി നമ്മൾ, -
ആയതെന്തെന്നോ ? - ചിരി !
 ഏതിരുട്ടിലും വിള-
ക്കാവെള്ളിഗ്രഹം കാട്ടു-
 മേതുകാലത്തും പൂന്തേ-
നൂറുമാപ്പിച്ചിച്ചെണ്ടിൽ

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/21&oldid=173332" എന്ന താളിൽനിന്ന് ശേഖരിച്ചത്