താൾ:തപ്തഹൃദയം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> നറുമലർക്കാവേതരനിമിഷത്തിൽ  മരുമണൽക്കാടായ് മറിച്ചു തള്ളണം? പടയ്ക്കു ഞാനെങ്ങു നടക്കണ,മെന്നെ-  പ്പടച്ചുവിട്ടില്ലേ പകയരേ നിങ്ങൾ? വയറും വായുമീക്ഷണം നിറയണ-  മുയി, രുയി, രുയിർ, നിണം, നിണം, നിണം."

III


നടുനടുങ്ങിടുമുടലൊടും തൊണ്ട-  യിടറിക്കൊണ്ടവർ മറുമൊഴി ചൊല്‌വൂ. 'അണുശക്തിക്കുള്ളിലധിഷ്ഠാനം ചെയ്യു-  മനന്തവൈഭവേ! മഹോഗ്രദേവതേ! അവനിക്കശ്രുതചരം ഭവതിത-  ന്നവന്ധ്യമാരണപരാക്രമക്രമം, പ്രമഥനയതന്ത്രപരിചയത്താൽ തൽ  സമത നേടിയൊരിവരോടും മെല്ലെ മതിയിപ്പാതകം മതിയെന്നോതുന്നു  ഹൃദയദൗർബ്ബല്യം, ശ്മശാനവൈരാഗ്യം. മടങ്ങി സ്വസ്ഥാനമണഞ്ഞുകൊണ്ടല്പ-  മടങ്ങി വിശ്രമിച്ചരുളണേ, ദേവി! അരികളാരാനും വരികിലക്ഷണ-  മരികിലെത്തിടാനറിയിക്കാം മേലും, ഒരു തെല്ലുപ്പിടിയവരെ നീ കാട്ടി-  ത്തിരിയെപ്പോന്നാലും വിജയികൾ ഞങ്ങൾ.

IV


അവരോടസ്സ്ത്വമുരയ്പുരോഷവു-  മവജ്ഞയും കലർന്നിതിനു മേൽമൊഴി. 'അബദ്ധമെന്തോന്നു പുലമ്പുന്നു നിങ്ങ-  ളപത്രപയൊടുമനുശയത്തൊടും? ഉറങ്ങണംപോൽ ഞാ,നുണരണംപോൽ ഞാൻ,  നരകൃമികളേ! ഭുവൽഭുജിഷ്യയായ്! അവതരിച്ചതിന്നതിനല്ലോർക്കുവിൻ  ഭുവനസംഹൃതിവ്രതസ്ഥയാമിവൾ. അലമുറയിട്ടാൽ ഫലമെന്തുണ്ടിനി?  വിളവു കൊയ്യട്ടേ വിതച്ച കൈതന്നെ. ഒരു യമനും പണ്ടദൃശ്യമായൊരീ  നരകത്തിൻനട പൊളിച്ചെറിഞ്ഞപ്പോൾ അതിനകത്തെത്രയറുകൊലപ്പറ്റം  പതിയിരുപ്പുണ്ടെന്നറിഞ്ഞുവോ നിങ്ങൾ? </poem?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/14&oldid=173324" എന്ന താളിൽനിന്ന് ശേഖരിച്ചത്