Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യയിലുമാണതിന്റെ തുടക്കം. മനുഷ്യരുടെയും രാജ്യത്തിന്റെയും ഭാഗ്യനിർഭാഗ്യങ്ങൾ ആശ്രയിക്കുന്നത് ഗ്രഹങ്ങളുടെ സ്ഥിതിയെ ആയതുകൊണ്ട് വാന നിരീക്ഷണം ജ്യോതിഷിയുടെ കടമയായി മാറി. ജനനസമയത്തെ ഗ്രഹനിലയ്ക്ക് ആദ്യകാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല; അതത് കാലത്തെ ഗ്രഹനിലകൾ (അഥവാ ഗ്രഹചാരം) ആയിരുന്നു പ്രധാനം. കെട്ടിടങ്ങൾ പണിയുമ്പോഴും കച്ചവടം തുടങ്ങുമ്പോഴും ദീർഘയാത്ര, യുദ്ധം, വിളവെടുപ്പ് തുടങ്ങിയ കർമങ്ങളിലേർപ്പെടുമ്പോഴും ഗ്രഹങ്ങളുടെ നില അനുകൂലമാണോ എന്നു നോക്കുമായിരുന്നു. രാശിചക്രത്തിൽ ഗ്രഹങ്ങളുടെ ത്രികോണസ്ഥാനങ്ങളും ഷഡ്കോണസ്ഥാനങ്ങളും നല്ലത്, ചതുരസ്ഥാനങ്ങൾ ദോഷകരം എന്നെല്ലാമുള്ള വിശ്വാസങ്ങൾ ഉണ്ടായി വന്നു.

ശനി: വളയിട്ട സുന്ദരി. ജ്യോതിഷ വിശ്വാസികളുടെ പേടിസ്വപ്നം. ഭൂമിയുടെ 1000 ഇരട്ടി വലിപ്പവും 95 ഇരട്ടി പിണ്ഡവും. സൂര്യനിൽ നിന്നുള്ള ദൂരം 142.7 കോടി കിലോമീറ്റർ. കനത്ത അന്തരീക്ഷത്തിൽ മുഖ്യമായും ഹൈഡ്രജനും ഹീലിയവും. സ്വയം ഭ്രമണത്തിന് 10.2 മണിക്കൂറും പരിക്രമണത്തിന് 29.46 വർഷവും. ശനിയെ ചുറ്റിക്കറങ്ങുന്ന പൊടിപടലങ്ങളും ചെറുശകലങ്ങളും ചേർന്ന നിരവധി അടുക്കുകളാണ് വലയങ്ങളായി കാണപ്പെടുന്നത്. 26ഓളം ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാൻ ആണ് സൗരയുഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം (5150 കിലോമീറ്റർ)

രാശികൾക്കു പേരു നൽകാനായി മാനത്തു സങ്കൽപിച്ച രൂപങ്ങളും അന്ധവിശ്വാസങ്ങൾ വർധിപ്പിക്കാൻ സഹായിച്ചു. വൃശ്ചികം വിഷമുള്ള തേളാണ്; അതുകൊണ്ട് വൃശ്ചികം ഉദിക്കുമ്പോൾ ഒരു സദ്കർമവും ചെയ്യാൻ കൊള്ളില്ല. ചിങ്ങ(സിംഹം)ത്തിൽ ജനിച്ചയാൾ ശൗരിയായിരിക്കും. ഇങ്ങനെ പോയി വിശ്വാസങ്ങൾ. ക്രമേണ, ജനനസമയത്തെ ഗ്രഹനിലയാണ് സർവപ്രധാനം എന്ന ആശയത്തിലേക്ക് ജ്യോതിഷികൾ എത്തിച്ചേർന്നു. ചന്ദ്രൻ ഉദിച്ചുയരുമ്പോൾ ജനിക്കുന്ന കുഞ്ഞിന്റെ ജീവിതം സന്തുഷ്ടവും ദീർഘവുമാകും. ചൊവ്വ ഉദിക്കുമ്പോഴാണ് ജനനമെങ്കിൽ കുഞ്ഞ് അനാരോഗ്യയായിരിക്കും. വേഗം മരണമടയും. രണ്ടു ഗ്രഹങ്ങൾ ജനനസമയത്ത് ആകാശത്തുണ്ടങ്കിൽ അതിൽ ഉദിച്ചുയരുന്നതിനാകും അസ്തമിക്കുന്നതിനേക്കാൾ ബലം. ഉദാഹരണത്തിന് വ്യാഴം ഉദിക്കുകയും ശുക്രൻ അസ്തമിക്കുകയുമാണെങ്കിൽ ആ വ്യക്തിക്ക് പിൽക്കാല ജീവിതത്തിൽ ഭാഗ്യമുണ്ടാകും, പക്ഷേ അയാൾ ഭാര്യയെ ഉപേക്ഷിക്കും. രണ്ടു ഗ്രഹങ്ങൾ എതിർസ്ഥാനങ്ങളിൽ (6 രാശിവ്യത്യാസത്തിൽ) നിന്നാൽ അന്യോന്യം ദുർബലരാകും; യോഗത്തിലാണെങ്കിൽ (ഒരേ രാശി) ബലമേറും.

ഗ്രീസിലെത്തിയപ്പോൾ കാൽദിയരുടെ വിശ്വാസങ്ങളിൽ വീണ്ടും കുട്ടിച്ചേർക്കലുകൾ നടന്നു. അവിടെ '100 നിയമങ്ങളുടെ പുസ്തകം' (The book of 100 rules) എന്ന ഒരു ജ്യോതിഷ ഗ്രന്ഥം തന്നെ പ്രചാരത്തിലായി. എല്ലാവരും അവനവന്റെ അധിപഗ്രഹം ഏതെന്നു മനസ്സിലാക്കുകയും അതിന്റെ സ്വഭാവത്തിനൊത്ത് ജീവിക്കാൻ വെമ്പൽകാട്ടുകയും ചെയ്തു. വ്യാഴം (Jove) ഉദിക്കുമ്പോൾ ജനിച്ചവൻ രസികൻ (Jovial) ആകാൻ ശ്രമിച്ചു. ചൊവ്വയിൽ ജനിച്ചവർക്ക് തങ്ങളുടെ ശുണ്ഠിക്കും വഴക്കാളിത്തത്തിനും ക്രൂരതയ്ക്കും ന്യായീകരണമായി. ഗ്രഹങ്ങളുടെ കാരകത്വം വലിയ ചർച്ചാവിഷയം തന്നെയായി. പലതും പരിഹാസ്യവും