താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളുടെ വക്രഗതിയും അവ സ്വേഛയാ ചെയ്യുന്ന കാര്യങ്ങളാണെന്നും വൃദ്ധിക്ഷയങ്ങളും ശോഭയിലെ വ്യതിയാനവും ഗ്രഹങ്ങളുടെ ബലത്തിലുണ്ടാവുന്ന ഏറ്റക്കുറവുകൾ മൂലമാണെന്നും അവർ വിശ്വസിച്ചു. സൂര്യന്റെ രാശിസ്ഥിതി കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തേയും അവർ ദൈവികമായാണ് കണ്ടത്. സൂര്യദേവൻ ഓരോ രാശിയിലും ഭൃത്യാത്മാക്കളെ നിർത്തിയിരിക്കുന്നു എന്ന് ബാബിലോണിയർ വിശ്വസിച്ചു. സൂര്യൻ കുംഭം രാശിയിൽ കടക്കുമ്പോൾ ഭൃത്യാത്മാക്കൾ ജലധാരകൊണ്ട് അതിന്റെ രശ്മികളെ നനവുള്ളതാക്കുന്നു. (ബാബിലോണിയയിൽ കുംഭത്തിലാണ് മഴ. ആ രാശിക്ക് കുടമേന്തിയ മനുഷ്യന്റെ രൂപം അവർ സങ്കൽപ്പിച്ചത് വെറുതെയല്ല.) കർക്കടകത്തിൽ (അവരുടെ വേനൽക്കാലം) ഭൃത്യാത്മാക്കൾ സൂര്യനിലെ തീ ആളിക്കത്തിക്കുന്നു. ഹേമന്തത്തിൽ തണുപ്പിക്കുന്നു. മറ്റുഗ്രഹങ്ങൾക്കും ഇതുപോലെ സ്വാധീനമുണ്ടെന്ന് ബാബിലോണിയർ വിശ്വസിച്ചു.

ഈജിപ്തുകാർ അവരുടെ സൂര്യദേവനായ "റാ"യെ ചിലപ്പോൾ ഗരുഡന്റെ ചിറകുകളുള്ള ഒരു വട്ടമായും ചിലപ്പോൾ ഗരുഡത്തലയുള്ള മനുഷ്യരൂപമായും ചിത്രീകരിച്ചു. ‘ഖെപേര‘ എന്ന ‘ദിവ്യവണ്ട്‘ ആയിരുന്നു സൂര്യന്റെ മറ്റൊരു പ്രതിരൂപം. വണ്ട് ഉരുട്ടുന്ന ചാണകഗോളത്തിൽ അവർ സൂര്യരൂപം ദർശിച്ചു ; അതിൽ നിന്ന് പുഴുക്കൾ സ്വയംഭൂവാകുന്നത് അവർ അത്ഭുതത്തോടെ നിരീക്ഷിച്ചു. (വണ്ട് അതിൽ മുട്ടയിടുന്ന കാര്യം അവർക്കറിയില്ലായിരുന്നു!) ഖെപേരയുടെ ദിവ്യശക്തി ആർജ്ജിക്കാനായി അവർ വണ്ടിനെ കെട്ടിയ വളകൾ ധരിക്കുമായിരുന്നു.'

3.2 ഫലഭാഗജ്യോതിഷം മറ്റു രാജ്യങ്ങളിലേക്ക്

അലക്സാണ്ടർ ചക്രവർത്തി പടനയിച്ചു വന്ന വഴി. ഇതു തന്നെയാണ് ജ്യോതിഷം വന്ന വഴിയും

ഗ്രീക്കുകാർ ജ്യോതിശ്ശാസ്ത്രത്തിലെ പല ആശയങ്ങളും ബാബിലോണിയയിൽനിന്ന് അതേപടി കടംകൊള്ളുകയാണുണ്ടായത്. പക്ഷേ, അവരുടെ കഥകൾക്കുപകരം അവർ പുതിയ കഥകളുണ്ടാക്കി. കഥകളധികവും തങ്ങളുടെ ഇതിഹാസങ്ങളിൽ നിന്നു തന്നെ സ്വീകരിച്ചു. എങ്കിലും കഥാപാത്രങ്ങൾക്ക് ബാബിലോണിയർ കൽപ്പിച്ച സ്വഭാവങ്ങളിൽ മാറ്റം വരാതെ അവർ നോക്കി. കുംഭത്തെ പ്രതിനിധീകരിക്കാൻ ഒരു കഥാപാത്രമു