Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു അസീറിയൻ ഫലകം
അസീറിയൻ ഫലകത്തിലെ ക്യൂണിഫോം ലിഖിതം
ലിഖിതത്തിന്റെ ഉച്ചാരണം

വ്യാഴത്തെ തിരിച്ചറിഞ്ഞപ്പോൾ ബാബിലോൺ നഗരത്തിന്റെ സ്ഥാപകനും പരിപാലകനുമായി അവർ ആരാധിച്ചുപോന്ന 'മാർദുക്' ദേവന്റെ പ്രതിരൂപമായി അതിനെ ചിത്രീകരിച്ചു. ബൈബിളിൽ പരാമർശിക്കുന്ന 'ബാബേൽ ഗോപുരം' മാർദുക്കിന്റെ ക്ഷേത്രവും ഒരു വാനനിരീക്ഷണ കേന്ദ്രവും കൂടിയായിരുന്നു.

ചൊവ്വാഗ്രഹം അവർക്ക് യുദ്ധത്തിന്റെയും പ്ലേഗിന്റെയും അധിപതിയായ 'നെർഗൽ' ആയിരുന്നു. ആകാശ ദൈവങ്ങളിൽ ഏറ്റവും ശൂരനും നെർഗൽ ആണ്.

ശനി മരണത്തിന്റെയും പാതാളത്തിന്റെയും അധിപനായ, 'നിനൂർത്ത' ആയി പരിഗണിക്കപ്പെട്ടു. ബുധൻ വിദ്യയുടെയും വിവേകത്തിന്റെയും ദേവനായ 'നെബു' ആണെന്നും വന്നു.

മുൻ പറഞ്ഞ 5 ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും ഉൾപ്പെടെ 7 ഗ്രഹങ്ങളായിരുന്നു ബാബിലോണിയർക്ക് ഉണ്ടായിരുന്നത്. അവയുടെ പേരിൽ 7 ദിവസങ്ങൾ ചേർന്ന ആഴ്ച എന്ന സങ്കൽപം അവർ ഉണ്ടാക്കി. ക്രമേണ 7 എന്ന സംഖ്യ തന്നെ അത്ഭുത സിദ്ധിയുള്ള ഒരു മാന്ത്രിക സംഖ്യയായി മാറി. 7 നിറങ്ങൾ, 7 സ്വരങ്ങൾ, 7 നക്ഷത്രങ്ങൾ ചേർന്ന സപ്തർഷികളും കാർത്തികയും, 7 കടലുകൾ, 7 നിലമാളിക, 7 മുദ്രകൾ വെച്ച സർക്കാർ രേഖകൾ...ഇങ്ങനെ പോകുന്നു ഏഴിന്റെ മഹത്വം.

ഈജിപ്തിലും ഗ്രീസിലും പേർഷ്യയിലും മറ്റും ഏഴുഗ്രഹങ്ങൾ എന്ന സങ്കൽപം പ്രചാരം നേടിയെങ്കിലും ഭാരതത്തിലെത്തിയപ്പോൾ അത് നവഗ്രഹസങ്കൽപമായ വികസിച്ചു. രാഹുവും കേതുവുമായിരുന്നു പുതിയ രണ്ടെണ്ണം. പക്ഷെ അപ്പോഴും ആഴ്ചയുടെ ദിവസങ്ങളിൽ മാറ്റം ഉണ്ടായില്ല. രാഹുവിനും കേതുവിനും സ്വന്തമായ ദിവസങ്ങളൊന്നും നൽകിയില്ല എന്നർഥം.

ശുക്രൻ ബാബിലോണിയൻ ജ്യോതിഷികളെ അമ്പരപ്പിച്ചത് സാന്ധ്യതാരമായും പ്രഭാതതാരമായും മാറിമാറി പ്രത്യക്ഷപ്പെട്ടുകൊണ്ടു മാത്രമല്ല ഒരു കളിമൺ ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക : "ഇഷ്തർ വൃശ്ചികത്തിൽ കടക്കുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്നത് സുവിദിത