താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടുകളുടെ കൃത്യതയോടെ ഒരാളുടെ പ്രായം ഗണിച്ചെടുക്കാൻ പറ്റും. ഒരു നാഴികയുടെ (24 മിനുട്ട്) കൃത്യതയാണ് അഭിലഷണീയമായി മുമ്പുകാലത്ത് കണക്കാക്കിയിരുന്നത്.

രാശി സൂചകങ്ങൾ
♈︎ മേടം
♉︎ ഇടവം
♊︎ മിഥുനം
♋︎ കർക്കിടകം
♌︎ ചിങ്ങം
♍︎ കന്നി
♎︎ തുലാം
♏︎ വൃശ്ചികം
♐︎ ധനു
♑︎ മകരം
♒︎ കുംഭം
♓︎ മീനം
ഗ്രഹ സൂചകങ്ങൾ
സൂര്യൻ
ചന്ദ്രൻ
ബുധൻ
ശുക്രൻ
ചൊവ്വ
വ്യാഴം
ശനി
യുറാനസ്
നെപ്റ്റ്യൂൺ
പ്ലൂട്ടോ

ഒരു വ്യക്തിയുടെ പ്രായം മാത്രമല്ല, ഏത് സംഭവത്തിന്റെ പ്രായവും ഈവിധം കണക്കാക്കാൻ കഴിഞ്ഞിരുന്നു. ഒരു പുതിയ ക്ഷേത്രം നിർമിച്ചാൽ അതിന്റെ പ്രഥമ പൂജാകർമ്മത്തിന്റെ സമയത്തെ ഗ്രഹനില ഒരു ചെമ്പുതകിടിൽ രേഖപ്പെടുത്തി ക്ഷേത്രത്തിനടിയിൽതന്നെ കുഴിച്ചിടുന്നു എന്നു കരുതുക. എത്ര കാലത്തിനു ശേഷവും (ക്ഷേത്രം നശിച്ചുപോയാലും) തകിടുകിട്ടിയാൽ ക്ഷേത്രം എന്നാണ് സ്ഥാപിച്ചതെന്ന് പറയാൻ പറ്റും. എല്ലാ പ്രധാന സംഭവങ്ങളുടേയും (വിവാഹം, ഗൃഹപ്രവേശം, പട്ടാഭിഷേകം....) ഗ്രഹനില കുറിച്ചുവെക്കുന്ന രീതി പണ്ടുണ്ടായിരുന്നു. 49,000 കൊല്ലം വരെ ഈ രീതിയിൽ ഗണിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.

നമ്മൾ ഇപ്പോൾ നടത്തിയതു പോലുള്ള ഗണനം എല്ലാ ജ്യോതിഷികളും പണ്ടുകാലത്തു നടത്തിയിരുന്നു എന്ന് ധരിക്കരുത്. ഗോള ഗണനം നിശ്ചയമുള്ള ചുരുക്കം പേർക്കേ അതിന് കഴിഞ്ഞിരുന്നുള്ളു. അവർ ഗണനക്രമം ചിട്ടപ്പെടുത്തി ശ്ലോക