താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ അന്ത്യത്തിലും ആണെന്നിരിക്കട്ടെ. അപ്പോൾ ശനി പിന്നിട്ടത് 12 രാശിയാവും; പ്രായം 30 വയസ്സിനടുത്ത്. ഇനി, ജനന സമയത്ത് ഇടവാന്ത്യത്തിലും ഇപ്പോൾ മേടാദിയിലും ആണെങ്കിലോ? പിന്നിട്ടത് 10 രാശിയും. വയസ്സ് 25 കഴിഞ്ഞു എന്നേ പറയാനാകൂ. ഇവിടെയാണ് ഗ്രഹസ്ഫുടത്തിൻറെ ആവശ്യം വരിക.

ഗ്രഹനില - ഉത്തരേന്ത്യൻ രീതി: ചതുരത്തിൽ കോണോടുകോണും സമീപ വശങ്ങളുടെ മധ്യബിന്ദുക്കളെ യോജിപ്പിച്ചുമാണ് ചാർട്ട് ഉണ്ടാക്കുന്നത്. തെക്കെ ഇന്ത്യൻ രീതിയിൽ നിന്നു വ്യത്യസ്തമായി ഒന്നാം ഭാവം അഥവാ ലഗ്നരാശിയാണ് മുകളിൽ മധ്യത്തിൽ. I, II, III... എന്നിങ്ങനെ റോമൻ അക്കത്തിൽ ഇടത്തോട്ട് ഭാവങ്ങൾ അടയാളപ്പെടുത്തുന്നു. (പലപ്പോഴും ഈ അക്കങ്ങൾ എഴുതിയെന്നു വരില്ല.) ഭാവങ്ങളുടെ മധ്യം ഏതു രാശിയിലാണോ ആ രാശിസംഖ്യ, 1 (മേടം), 2 (ഇടവം) എന്ന ക്രമത്തിൽ എഴുതിയിരിക്കും. (ആദ്യ ചിത്രത്തിലെ ഗ്രഹനിലതന്നെയാണ് ഇവിടെയും കുറിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക)

ജനന സമയത്തേയും വിവാഹ സമയത്തേയും മന്ദസ്ഫുടം അറിയാമെങ്കിൽ പ്രായം മാസങ്ങളുടെ കൃത്യതയോടെ പറയാൻ കഴിയും. കാരണം ശനിക്ക് ഒരു രാശിയിൽ ഒരു ഡിഗ്രി സഞ്ചരിക്കാൻ 1 മാസമാണ് വേണ്ടത്. ഉദാഹരണത്തിന് ജാതകത്തിൽ മന്ദസ്ഫുടം 10 ഭാഗ 30 കലയാണെങ്കിൽ അതിനർഥം ശനി ആ രാശിയിൽ പത്തര മാസം സഞ്ചരിച്ചു കഴിഞ്ഞപ്പോളാണ് ജാതകൻ ജനിച്ചത് എന്നാണ്. ഇനി പത്തൊമ്പതര മാസം കൂടി അത് ആ രാശിയിലുണ്ടാകും. അതുപോലെ ഇപ്പോൾ സ്ഫുടം 7 ഭാഗ 20 കലയാണെങ്കിൽ ശനി ഇപ്പോഴത്തെ രാശിയിൽ 7 മാസവും 20 ദിവസവും സഞ്ചരിച്ചു കഴിഞ്ഞു. അതുകൊണ്ട് പ്രായം 27 കൊല്ലം 3 മാസം എന്നു വരും (ഏകദേശം).

ജാതകത്തിൽ ഗ്രഹസ്ഫുടം കുറിച്ചിട്ടില്ല എന്നിരിക്കട്ടെ. എങ്കിൽ പ്രായം പറയാൻ ശനി മാത്രം മതിയാകില്ല. മറ്റു ഗ്രഹങ്ങളുടെ കൂടി സഹായം വേണ്ടിവരും. ഉദാഹരണത്തിന് ഇടവത്തിലുണ്ടായിരുന്ന ശനിയും ധനുവിലുണ്ടായിരുന്ന ഗുരുവും (വ്യാഴം) ഇപ്പോൾ മേടത്തിലെത്തിയിരിക്കുന്നു. സ്വാഭാവികമായും ഗുരു രണ്ടു 'വ്യാഴവട്ടം' പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ കറക്കത്തിലാണ് മേടത്തിലെത്തിയത്. അപ്പോൾ വയസ്സ് 24+4=28 എന്നു കിട്ടുന്നു. (വ്യാഴത്തിന് 2 തവണ ചുറ്റാൻ 24 കൊല്ലവും ധനുവിൽ നിന്ന് മേടത്തിലെത്താൻ 4 കൊല്ലവും) ഇവിടെയും ഗുരുസ്ഫുടം അറിയാത്തതു കൊണ്ട് ഒരു വർഷത്തിന്റെ ഏറ്റക്കുറവ് വരാം. രാഹു (സ), ചൊവ്വ (കു), സൂര്യൻ, ചന്ദ്രൻ ഇവയെ കൂടി പരിഗണിച്ചാൽ പിശക് ഏതാനും ദിവസമാക്കിക്കുറയ്ക്കാം.

ഇവിടെ ഒരു സംശയം ഉദിക്കാം : ശനി ഒരു വട്ടം ചുറ്റിയ ശേഷം രണ്ടാമത്തെ കറക്കത്തിലാണ് മേടത്തിൽ എത്തിയിരിക്കുന്നതെങ്കിലോ? വയസ്സ് 30 + 27½ = 57½ എന്നു പറയേണ്ടി വരില്ലേ?. ഈ പ്രശ്നം രണ്ടു വിധം പരിഹരിക്കാം. ഒന്ന്, ജാതകനെ നേരിട്ടു കണ്ടാൽ ഇത്തരം ഒരു സംശയം ഇല്ലാതാകും. രണ്ട്, ശനിയോടൊപ്പം മറ്റു ഗ്രഹങ്ങളെ കൂടി പരിഗണിക്കുക. 57½ വയസ്സാണെങ്കിൽ വ്യാഴം 4 വട്ടം ചുറ്റിയ ശേഷം തുലാത്തിലെത്തണം. ഇവിടെ വ്യാഴം മേടത്തിലാണല്ലോ. മറ്റു ഗ്രഹങ്ങളുടെ നിലയും അതുപോലെ വ്യത്യാസപ്പെടും.

എല്ലാ ഗ്രഹങ്ങളുടെയും സ്ഫുടങ്ങൾ അറിയാമെങ്കിൽ മിനു